മറാത്തി പഠിച്ചത് 44ാം വയസ്സിൽ, ഒന്നിലധികം ഭാഷകൾ അറിയുന്നത് നല്ലതാണ് -ആമിർ ഖാൻ
text_fieldsആമിർ ഖാൻ
ഒരാൾക്ക് ഒന്നിലധികം ഭാഷകൾ അറിയുന്നത് നല്ലതാണെന്ന് നടൻ ആമിർ ഖാൻ. ഐ.എ.എൻ.എസുമായി നടത്തിയ പ്രത്യേക സംഭാഷണത്തിലാണ് ഒന്നിലധികം ഭാഷകൾ അറിയുന്നതുകൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് നടൻ സംസാരിച്ചത്. പുതിയ ഭാഷ പഠിക്കാൻ തനിക്ക് കൂടുതൽ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
'നിങ്ങൾക്ക് എത്രയധികം ഭാഷകൾ അറിയാമോ, അത്രയധികം അത് പ്രയോജനകരമാകും. അതിനാൽ, നിങ്ങൾക്ക് കഴിയുന്നത്ര ഭാഷകൾ പഠിക്കുന്നത് നല്ലതാണ്. ഭാഷകളുടെ കാര്യത്തിൽ ഞാൻ അല്പം പിന്നോക്കമാണ്. ഒരു പുതിയ ഭാഷ പഠിക്കാൻ കൂടുതൽ സമയമെടുക്കും' -ആമിർ പറഞ്ഞു.
തന്‍റെ 44ാം വയസ്സുവരെ മറാത്തി സംസാരിക്കാൻ അറിയില്ലായിരുന്നു എന്ന് നടൻ പറഞ്ഞു. സ്കൂളിൽ മറാത്തി പഠിപ്പിച്ചിരുന്നെങ്കിലും താൻ അതിന് വലിയ ശ്രദ്ധ കൊടുത്തിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് ഒരു അധ്യാപകന്‍റെ സഹായത്തോടെയാണ് മറാത്തി പഠിച്ചതെന്ന് ആമിർ പറഞ്ഞു.
അതേസമയം, ആമിർ തന്‍റെ ഏറ്റവും പുതിയ ചിത്രമായ സിത്താരെ സമീൻ പറിന്‍റെ യൂട്യൂബ് റിലീസ് പ്രഖ്യാപിച്ചു. സ്പോർട്സ് കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമക്ക് തിയറ്ററിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആഗസ്റ്റ് ഒന്നിന് ചിത്രം യുട്യൂബിൽ റിലീസ് ചെയ്യും. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾക്ക് പകരം പേ-പെർ-വ്യൂ മോഡൽ പിന്തുടർന്ന് യൂട്യൂബിൽ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയെന്ന് ആമിർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

