Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഅച്ഛനും മകനും! ...

അച്ഛനും മകനും! ജുനൈദിനൊപ്പമുള്ള ആമിർ ഖാന്റെ ചിത്രം വൈറലാവുന്നു

text_fields
bookmark_border
Aamir Khan Makes Rare Public Appearance With Son Junaid
cancel

2022 ൽ പുറത്തിറങ്ങിയ ലാൽ സിങ് ഛദ്ദക്ക് ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് നടൻ ആമിർ ഖാൻ. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണ് സിനിമയിൽ നിന്ന് താൽകാലികമായി ഇടവേളയെടുത്തതെന്ന് അടുത്തിടെ നടൻ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ആമിർ ഖാന്റേയും മകൻ ജുനൈദിന്റേയും വിഡിയോയാണ്. താരപുത്രന്റെ വീട്ടിന് പുറത്തു നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാവുന്നത്. അച്ഛനേയും മകനേയും ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. മകനെക്കാൾ ചെറുപ്പമാണ് അച്ഛനെന്നാണ് ആരാധകർ പറയുന്നത്.

ചൊവ്വാഴ്ച മുംബൈയിലെ ഒരു പുസ്തകപ്രകാശന ചടങ്ങിലാണ് അച്ഛനും മകനും ഒന്നിച്ചെത്തിയിരുന്നു. അപൂർവ്വമായി മാത്രമേ ഇരുവരും പൊതുവേദികളിൽ ഒന്നിച്ചെത്താറുള്ളൂ. ജുനൈദിനെ കൂടാതെ ഇറ, ആസാദ് എന്നിങ്ങനെ രണ്ട് മക്കൾ കൂടി ആമിറിനുണ്ട്.

പുസ്തക പ്രകാശ പരിപാടിയിൽ ആമിർ ഖാന്റെ മുൻഭാര്യമാരായ റീന ദത്ത‍യും കിരൺ റാവുവും എത്തിയിരുന്നു. ഇവരുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരുന്നു. വിവഹമോചനത്തിന് ശേഷവും ഇരുവരുമായും വളരെ അടുത്ത ബന്ധമാണ് ആമിറിനുള്ളത്.മക്കൾക്ക് വേണ്ടിയും മറ്റു വിശേഷ അവസരങ്ങളിലുമെല്ലാം ഇവർ ഒന്നിച്ചു കൂടാറുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aamir KhanBollywood News
News Summary - Aamir Khan Makes Rare Public Appearance With Son Junaid
Next Story