'ആ സിനിമ പരാജയപ്പെട്ടതിൽ അതിയായ ദു:ഖമുണ്ട്, അച്ഛനെന്ന നിലയിൽ ഞാനൊരുപാട് ടെൻഷനടിച്ചു' -ആമിർ ഖാൻ
text_fieldsആമിർ ഖാന്റെ മകൻ ജുനൈദ് ഖാനും നടി ശ്രീദേവിയുടെ മകൾ ഖുഷി കപൂറും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു 'ലവ്യാപാ'. ലവ് ടുഡേ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആയിരുന്നു ചിത്രം. റോം-കോം ചിത്രമായ ലവ്യാപാക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസിൽ ചിത്രം പരാജയപ്പെട്ടു. 12 കോടി മാത്രമാണ് തിയറ്ററിൽ നിന്നും ലവ്യാപാ നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തിൽ പ്രതികരിക്കുകയാണ് ആമിർ ഖാൻ.
'നല്ല സിനിമയായിരുന്നിട്ടും ലവ്യാപാ തിയറ്ററിൽ വിജയിക്കാതെ പോയതിൽ എനിക്ക് അതിയായ ദു:ഖമുണ്ട്. ജുനൈദ് നന്നായി ചെയ്തിരുന്നു. പക്ഷേ സിനിമ വർക്കായില്ല. ഞാൻ അകലെയായിരുന്നു. പക്ഷേ എന്റെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണ് അതെന്നാണ് ഞാൻ കരുതിയത്. തന്റെ പ്രൊജക്ടുകൾ റിലീസാകുന്നതിനേക്കാൾ പത്തിരട്ടി ടെൻഷൻ ഒരച്ഛനെന്ന നിലയിൽ തനിക്കുണ്ടായിരുന്നു'. ആമിർ പറഞ്ഞു.
സിനിമയിൽ വിജയ പരാജയങ്ങൾ ഉണ്ടാവും. ജുനൈദ് ചെറുപ്പവും വളരെ പോസീറ്റീവോടെ കാര്യങ്ങൾ മനസിലാക്കുന്നവനുമാണ്. അവൻ അവന്റെ വഴി കണ്ടെത്തും. ആമിർ ഖാൻ പറഞ്ഞു. ജുനൈദിനെ നായകനാക്കി ഒരു പ്രണയ ചിത്രം നിർമ്മിച്ചിട്ടുണ്ടെന്നും സായി പല്ലവി നായികയാവുന്ന ചിത്രം ഈ വർഷം അവസാനത്തോടെ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും ആമിർ ഖാൻ പറഞ്ഞു.
ലവ് ടുഡേയുടെ നിർമാതാക്കളായ എ.ജി.എസ് എന്റർടെയ്ൻമെന്‍റ്സ് ആണ് ഹിന്ദി റീമേക്കും നിർമിച്ചത്. അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ലവ്യാപാ ഫെബ്രുവരി ഏഴിനാണ് തിയറ്ററിലെത്തിയത്. ആമിർ ഖാന്‍റെ 'ലാൽ സിങ് ഛദ്ദ'ക്ക് ശേഷം അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ചിത്രമാണ് ലവ്യാപാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

