Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആമിറിനൊപ്പം ഇറയും ആസാദും! വിവാഹ വേളയിലെ മനോഹര ചിത്രം പങ്കുവെച്ച് റീന ദത്ത

text_fields
bookmark_border
Aamir Khan, ex-wife Reena Dutta share an adorable moment with daughter Ira Khan at her wedding, watch
cancel

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു നടൻ ആമിർ ഖാന്റെ മകൾ ഇറ ഖാന്റേയും ഫിറ്റ്‌നെസ് ട്രെയിനർ നൂപുര്‍ ശിഖാരയുടേയും വിവാഹ ചടങ്ങുകൾ നടന്നത്. ജനുവരി മൂന്നിനായിരുന്നു ഇവരുടെ രജിസ്റ്റർ വിവാഹം. പിന്നീട് ഉദയ്പൂരിൽ വെച്ച് ഉറ്റവരുടെ സാന്നിധ്യത്തിൽ ക്രിസ്തീയ ആചാരവിധി പ്രകാരം വിവാഹം നടന്നു. വെളള നിറത്തിലുള്ള ഗൗൺ ധരിച്ച് പിതാവ് ആമിർ ഖാന്റേയും അമ്മ റീന ദത്തയുടേയും കൈപിടിച്ചാണ് ഇറ എത്തിയത്. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി ആമിർ ഖാൻ മുംബൈയിൽ പാർട്ടി സംഘടിപ്പിക്കുന്നുണ്ട്. അടുത്ത സുഹൃത്തുക്കളായ സൽമാൻഖാനും ഷാറൂഖ് ഖാനും വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. സൽമാന്റെ വീട്ടിൽവെച്ചായിരുന്നു ഇറയുടെ സംഗീത് ചടങ്ങുകൾ നടന്നത്.

ഇപ്പോഴിതാ മകളുടെ ജീവിതത്തിന്റെ പുതിയ തുടക്കത്തിന് ആശംസയുമായി അമ്മ റീന ദത്ത എത്തിയിരിക്കുകയാണ്. വിവാഹ ദിനത്തിലെ മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മകൾക്ക് എല്ലാവിധ പിന്തുണയും റീന അറിയിച്ചിരിക്കുന്നത്. 'ഞാൻ എപ്പോഴും പിറകിൽ തന്നെയുണ്ടാകും ബേബി ഗേൾ. ഒരുപാട് സ്നേഹിക്കുന്നു...' എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പങ്കുവെച്ചത്.റീന പങ്കുവെച്ച ചിത്രത്തിൽ ആമിർഖാന്റെ മകൻ ആസാദും ഉണ്ടായിരുന്നു.

വിവാഹവേദയിൽ നിന്നുള്ള ആമിർ ഖാന്റെ വൈകാരിക വിഡിയോ സോഷ്യൽമീഡിയയിൽ നേരത്തെ ഇടംപിടിച്ചിരുന്നു. നിറ കണ്ണുകളോടെയാണ് മകളുടെ വിവാഹ ചടങ്ങുകൾ വീക്ഷിച്ചത്. നവവധുവായ മകളെ അണിയിച്ചൊരുക്കാനും ആമിർ മുന്നിലുണ്ടായിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇറയും നൂപുറും വിവാഹിതരായത്. കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aamir Khan, ex-wife Reena Dutta share an adorable moment with daughter Ira Khan at her wedding, watch
Next Story