Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദ്യ ഭാര്യ റീന ദത്തക്കൊപ്പം ആമിർ ഖാൻ- വിഡിയോ

text_fields
bookmark_border
Aamir Khan, ex-wife Reena Dutta are all smiles as they pose for photographers outside Mumbai jewellery shop
cancel

സിനിമയിൽ നിന്ന് താൽകാലികമായി മാറി നിൽക്കുകയാണ് നടൻ ആമിർ ഖാൻ. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ വേണ്ടിയാണ് താൽകാലിക ഇടവേളയെന്ന് അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുടുംബത്തിനൊപ്പമുള്ള നടന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കാറുമുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലും ആരാധകരുടെ ഇടയിലും ഇടംപിടിക്കുന്നത് ആമിർ ഖാന്റെയും ആദ്യ ഭാര്യ റീന ദത്തയുടെയും ചിത്രമാണ്. മുംബൈയിലെ ജ്വല്ലറിക്ക് മുന്നിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയുമാണ് വൈറലായിരിക്കുന്നത്.

വളരെ വിരളമായി മാത്രമേ റീനയും ആമിറും പൊതുവേദികളിൽ ഒരുമിച്ചെത്താറുള്ളു. ഈ അടുത്തിടെ ഒരു പുസ്തക പ്രകാശന ചടങ്ങളിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. താരങ്ങളെ ഒന്നിച്ചു കണ്ടതിലുള്ള സന്തോഷത്തിലാണ് ആരാധകർ. വിവാഹമോചനത്തിന് ശേഷവും റീനദത്തുമായി നല്ല സൗഹൃദമാണ് ആമിറിനുള്ളത്.

1986 ആണ് ആമിർ ഖാൻ റീന ദത്തയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധം 16 വർഷം നീണ്ടു നിന്നു. ഏറെ വിവാദമായ വിവാഹമായിരുന്നു ഇവരുടേത്. 2002ൽ ഇരുവരും പരസ്പരം സമ്മതത്തോടെ വേർപിരിഞ്ഞു. ജുനൈദ് ഖാൻ, ഇറ ഖാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ഇതിന് ശേഷമാണ് സംവിധായിക കിരൺ റാവുവിനെ വിവാഹം കഴിക്കുന്നത്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aamir Khan, ex-wife Reena Dutta pose for photographers outside Mumbai jewellery shop
Next Story