Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലാൽ സിങ് ഛദ്ദയല്ല കാരണം; ' ഇതാണ് ഞാനും ആഗ്രഹിക്കുന്നത്'; സിനിമയിൽ നിന്ന് മാറി നിൽക്കാനുള്ള കാരണം വെളിപ്പെടുത്തി ആമിർ ഖാൻ

text_fields
bookmark_border
Aamir Khan breaks silence on return to acting after Laal Singh Chaddhas failure
cancel

ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും ആമിർ ഖാന് ആരാധകരുണ്ട്. 2022-ൽ പുറത്ത് ഇറങ്ങിയ ലാൽ സിങ് ഛദ്ദക്ക് ശേഷം ബോളിവുഡിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് നടൻ. സിനിമയുടെ പരാജയമാണ് ഇടവേളക്ക് പിന്നിലെ കാരണമെന്നാണ് പ്രചരിക്കുന്ന വിവരം.

ഇപ്പോഴിതാ ബ്രേക്കിന് പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആമിർ ഖാൻ. പഞ്ചാബി സിനിമയായ ജാട്ട 3യുടെ ട്രെയിലർ ലോഞ്ചിലെത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഉടൻ സിനിമ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മറുപടി.

'നിലവിൽ സിനിമ ചെയ്യാൻ തീരുമാനിച്ചിട്ടില്ല. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇപ്പോൾ ഇതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ ആഗ്രഹിക്കുന്നതും ഇതുതന്നെയാണ്. മാനസികമായി തയാറാകുമ്പോൾ ഉറപ്പായും ഞാനൊരു സിനിമ ചെയ്യും'; ആമിർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇനി സിനിമ പ്രഖ്യാപിക്കാന്‍ കുറഞ്ഞത് ഒന്നര വര്‍ഷമെടുക്കുമെന്നും ആമിര്‍ വ്യക്തമാക്കി. സലാം വെങ്കി എന്ന ചിത്രത്തിലാണ് ആമിര്‍ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aamir Khan breaks silence on return to acting after Laal Singh Chaddha's failure
Next Story