Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightലൂസിഫറിന്റെ റെക്കോഡ്...

ലൂസിഫറിന്റെ റെക്കോഡ് തകർത്ത് 'ആടുജീവിതം'; നേട്ടവുമായി പൃഥ്വിരാജ്

text_fields
bookmark_border
Aadujeevitham  Break Prithiviraj Movie Lucifer Record
cancel

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ നോവലായ ആടുജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം 50 കോടി ക്ലബിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതോടെ ചിത്രം പൃഥ്വിരാജിന്റെ ലൂസിഫറിന്റെ റെക്കോഡ് മറികടന്നിരിക്കുകയാണ്. അതിവേഗം 50 കോടി നേടിയ ചിത്രം എന്ന ലൂസിഫറിന്റെ റൊക്കോഡാണ് ആടുജീവിതം തകർത്തത്.

പാൻ ഇന്ത്യൻ റിലീസായിട്ടാണ് ആടുജീവിതം എത്തിയത്.റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മാർച്ച് 28 ന് തിയറ്ററുകളിലെത്തിയ ആടുജീവിതത്തിന്റെ മൂന്ന് ദിവസത്തെ ഇന്ത്യൻ ബോക്സോഫീസ് കളക്ഷൻ 21.6 കോടിയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റ് വെബ്‌സൈറ്റായ സാക്‌നില്‍ക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, മൂന്ന് ദിവസകൊണ്ട് 18.55 കോടിയാണ് ആടുജീവിതത്തിന്റെ മലയാളം പതിപ്പ് സ്വന്തമാക്കിയിരിക്കുന്നത്.

ആടുജീവിതത്തിന് മറ്റുള്ള ഭാഷകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 1.7കോടിയാണ് തമിഴ്നാട്ടിലെ മൂന്ന് ദിവസത്തെ കളക്ഷൻ. തെലുങ്കിൽ നിന്ന് 1.05 കോടിയും കന്നഡയിൽ 0.1 കോടിയും ഹിന്ദി പതിപ്പ് 0.2 കോടിയും ചിത്രം സമാഹരിച്ചിട്ടുണ്ട്.

ആടുജീവിതത്തിന്റെ ഓപ്പണിങ് ആഗോള ബോക്സോഫീസ് കളക്ഷൻ 16.7 കോടിയാണ്. പൃഥ്വിരാജാണ് സോഷ്യൽ മീഡിയ പേജിലൂടെ ഒന്നാം ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prithiviraj SukumaranAadujeevitham
News Summary - Aadujeevitham Break Prithiviraj Movie Lucifer Record
Next Story