96ൽ സേതുപതിക്ക് പകരം ആദ്യം ആ ബോളിവുഡ് നടനെയായിരുന്നു നായകനാക്കാൻ ഉദ്ദേശിച്ചത്- സംവിധായകൻ പ്രേംകുമാർ
text_fieldsകാണുന്ന പ്രേക്ഷകരെ നോസ്റ്റാൽജിയയിലേക്ക് തള്ളിവിട്ട വ്യത്യസ്തമായ റൊമാന്‍റിക്ക് ഡ്രാമ യോഴണറിൽ ചിത്രമായിരുന്നു 96. വിജയ് സേതുപതിയും തൃഷ കൃഷ്ണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് ഒരുപാട് ആരാധകരുണ്ട്. ഇരുവരും കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്ന് പുറത്തെടുത്ത ചിത്രം കൂടിയാണ് 96.
ചിത്രം ആദ്യം ബോളിവുൽഡിൽ നിർമിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് പറയുകയാണ് സംവിധായകൻ പ്രേം കുമാറിപ്പോൾ. ബോളിവുഡിൽ അഭിഷേക് ബച്ചനെയായിരുന്നു നായകനാക്കാൻ ഉദ്ദേശിച്ചതെന്നും സംവിധായകൻ പറയുന്നു.
'96 ആദ്യം ബോളിവുഡിൽ ചെയ്യാനായിരുന്നു ഉദ്ദേശിച്ചത്. എനിക്ക് അഭിഷേക് ബച്ചനെ നായകൻ ആക്കണമെന്നായായിരുന്നു ആഗ്രഹം. എന്നാൽ എനിക്ക് അതിനുള്ള ബന്ധങ്ങളില്ലായിരുന്നു. എനിക്ക് ഹിന്ദി നന്നായി അറിയാം, എന്‍റെ അച്ഛൻ വടക്കേ ഇന്ത്യയിലാണ് വളർന്നത്. അതുകൊണ്ട്, കുട്ടിക്കാലത്ത് ഞാൻ ഹിന്ദി സിനിമകളാണ് നിരന്തരം കണ്ടത്. നസറുദ്ദീൻ ഷായാണ് എന്‍റെ പ്രിയപ്പെട്ട നടൻ. ഞാൻ ഇപ്പോൾ ഒരു ഹിന്ദി തിരക്കഥ പൂർത്തിയാക്കിയിട്ടുണ്ട്. എനിക്ക് ഹിന്ദി സിനിമയോടുള്ള ഇഷ്ടത്തിന് കാരണം വലിയ സ്കെയിലിനപ്പുറം വ്യത്യസ്തമായ കാഴ്ചക്കാരാണ്,' പ്രേം കുമാർ പറഞ്ഞു.
96ന് ശേഷം പ്രേംകുമാർ സംവിധാനം ചെയ്ത മെയ്യഴകനും മികച്ച ഹിറ്റ് ചിത്രമായി മാറിയിരുന്നു. അരവിന്ദ് സ്വാമി കാർത്തി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാഹോദര്യത്തിന്‍റെ കഥ പറയുന്നതായിരുന്നു. കഴിഞ്ഞ വർഷമാണ് ചിത്രം തിയറ്ററിലെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.