ഷാറൂഖ് ഖാന്‍റെ പിറന്നാൾ; റീ റിലീസിനൊരുങ്ങി എട്ട് സിനിമകൾ
text_fieldsഹൈദരാബാദ്: ബോളിവുഡ് സൂപ്പർസ്റ്റാർ ഷാറൂഖ് ഖാന് നവംബർ രണ്ടിന് 60 വയസ്സ് തികയുകയാണ്. 30 വർഷത്തിലേറെയായി ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കി കിങ് ഖാൻ നമ്മോടൊപ്പമുണ്ട്. താരത്തിന്‍റെ പിറന്നാൾ വലിയ രീതിയിൽ ആഘോഷിക്കാൻ ഒരുങ്ങുകയാണ് രാജ്യമെമ്പാടുമുള്ള ആരാധകർ. ഷാറൂഖിന്‍റെ പിറന്നാളിനോടനുബന്ധിച്ച് പി.വി.ആറും ഐനോക്സ് സിനിമാസും എസ്.ആർ.കെ ഫിലിം ഫെസ്റ്റിവൽ ആരംഭിക്കുകയാണ്.
ഷാറൂഖിന്‍റെ ഏറ്റവും പ്രശസ്തമായ ചില ചിത്രങ്ങൾ ഹൈദരാബാദിലും സമീപ പ്രദേശങ്ങളിലും ഉള്ള തിയറ്ററുകളിൽ പ്രദർശിപ്പിക്കും. ഒക്ടോബർ 31ന് ആരംഭിക്കുന്ന മേളയിൽ ഇനിപ്പറയുന്നവ ഹിറ്റ് സിനിമകൾ പ്രദർശിപ്പിക്കും.
മെം ഹൂൻ നാ
ദേവദാസ്
ഓം ശാന്തി ഓം
ദിൽ സെ
കഭി ഹാൻ കഭി നാ
ചെന്നൈ എക്സ്പ്രസ്
ജവാൻ
ഫാൻ
അതേസമയം, ഏറ്റവും സമ്പന്നനായ നടനാണ് ഷാറൂഖ് ഖാൻ. 12,490 കോടി (1.4 ബില്യൺ ഡോളർ)യുടെ ആസ്തിയുമായാണ് ഷാറൂഖ് ബില്യണയർ ക്ലബിൽ ഇടംനേടിയത്. ടെയ്‌ലർ സ്വിഫ്റ്റ് (1.3 ബില്യൺ ഡോളർ), ജെറി സീൻഫെൽഡ് (1.2 ബില്യൺ ഡോളർ), ആർനോൾഡ് ഷ്വാസ്‌നെഗർ (1.2 ബില്യൺ ഡോളർ) എന്നിവരെ മറികടന്ന് അദ്ദേഹം ലോകത്തിലെ ഏറ്റവും സമ്പന്നനായ നടനായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

