Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightലാലേട്ടന്റെ...

ലാലേട്ടന്റെ ജന്മദിനത്തിൽ 72 ജോഡി ഇരട്ടകളും 4 ജോഡി ത്രിപ്ലറ്റ്സും സമർപ്പിച്ച അപൂർവ്വ സ്നേഹോപഹാരം; വൈറലായി വിഡിയോ

text_fields
bookmark_border
mohanlal
cancel

പ്രിയതാരം മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് വേറിട്ടൊരു സ്നേഹസമർപ്പണവുമായി എത്തിയിരിക്കുകയാണ് കേരളത്തിലെ ഇരട്ടകളുടെയും മൂവർ സഹോദരങ്ങളുടെയും കൂട്ടായ്മ. 72 ജോഡി ഇരട്ടകളും 4 ജോഡി മൂവർ സഹോദരങ്ങളും (ത്രിപ്ലറ്റ്സ്) ഒന്നിച്ച് അണിനിരന്ന പ്രത്യേക ജന്മദിന വിഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.

ഈ വലിയ സമർപ്പണത്തിന് പിന്നാലെ, ലാലേട്ടനെ നേരിൽ കാണാൻ അവസരം ചോദിച്ചുകൊണ്ട് പുതിയൊരു വിഡിയോയുമായി ഇവർ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

രൂപസാദൃശ്യ മുഖങ്ങളുള്ള 30 ജോഡി ഇരട്ട സഹോദരങ്ങളും രണ്ട് ജോടി മൂവർ സഹോദരങ്ങളുമാണ് ഈ പുതിയ വീഡിയോയിലൂടെ ലാലേട്ടനെ കാണണമെന്ന തങ്ങളുടെ വലിയ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ഈ സ്നേഹാഭ്യർത്ഥന മാധ്യമങ്ങളിലൂടെ പ്രിയതാരത്തിലേക്ക് എത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. കേരളത്തിലുടനീളമുള്ള 1600-ത്തിലധികം ഇരട്ടകളും 15 ജോഡി മൂവർ സഹോദരങ്ങളും അടങ്ങുന്നതാണ് 'ഓൾ കേരള ട്വിൻസ് കമ്മ്യൂണിറ്റിയും' (AKTC) 'ഓൾ ട്വിൻസ് അസോസിയേഷനും' (ATA). തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ ഒരു വിളിപ്പുറത്തിനായി കാതോർത്തിരിക്കുകയാണ് ഈ വലിയ കുടുംബം.

ലാലേട്ടൻ കാണാൻ അനുവാദം നൽകിയാൽ ഈ കൂട്ടായ്മയിലെ നല്ലൊരു ശതമാനം ആളുകളും തങ്ങളുടെ പ്രിയതാരത്തെ നേരിൽ കാണാൻ എത്തും എന്ന പ്രതീക്ഷയിലാണ് ഇവർ. ലാലേട്ടനെ നേരിൽ കാണുക എന്ന തന്റെ അതീവ ആഗ്രഹവും ആശയവുമാണ് ഇതിന് പിന്നിലെ പ്രധാന പ്രേരകശക്തിയെന്ന് ഈ കൂട്ടായ്മയുടെ അമരക്കാരനായ വിശ്വാസ് എസ് വാവോലിൽ വ്യക്തമാക്കുന്നു. ഈ വലിയ സ്നേഹസമർപ്പണം ലാലേട്ടന്റെ ശ്രദ്ധയിൽ പെടുന്നത് വരെ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ജനങ്ങളിലേക്ക് എത്തിക്കാനാണ് ഈ സംഘടനയും കൂട്ടായ്മ ശ്രമിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlaltwinssocial media viralbirthday wish
News Summary - 72 pairs of twins and 4 pairs of triplets present a rare gift of love to Lalettan on his birthday; Video goes viral
Next Story