Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right58 ലക്ഷം രൂപ...

58 ലക്ഷം രൂപ തട്ടിയെന്ന്; പരാതിയുമായി നടൻ ജാക്കി ഷ്റോഫിന്റെ ഭാര്യ അയേഷ

text_fields
bookmark_border
58 ലക്ഷം രൂപ തട്ടിയെന്ന്; പരാതിയുമായി നടൻ ജാക്കി ഷ്റോഫിന്റെ ഭാര്യ അയേഷ
cancel

മുംബൈ: ബോളിവുഡ് നടൻ ജാക്കി ഷ്റോഫിന്റെ ഭാര്യയും യുവനടൻ ടൈഗർ ഷ്റോഫിന്റെ മാതാവുമായ അയേഷ ഷ്റോഫിൽനിന്ന് 58 ലക്ഷം രൂപ തട്ടിയതായി പരാതി. ടൈഗർ ഷ്റോഫിന്റെയും സിനിമാ നിർമാതാവ് കൂടിയായ അയേഷയുടെയും പേരിലുള്ള എം.എം.എ മാട്രിക്സ് കമ്പനിയുടെ ഓപറേഷൻസ് ഡയറക്ടർ അലൻ ഫെർണാണ്ടസിനെതിരെയാണ് അയേഷ മുംബൈ സാന്റാക്രൂസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 2018 നവംബർ 20നാണ് ഇയാളെ ഡയറക്ടറായി നിയമിച്ചത്.

എം.എം.എ മാട്രിക്സ് ജിമ്മിൽ ക്രമക്കേട് നടത്തി പണം തട്ടിയെന്നാണ് ആരോപണം. അലനായിരുന്നു ജിംനേഷ്യം നിയന്ത്രിച്ചിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മത്സരങ്ങൾ നടത്താനെന്ന പേരിൽ 2018 ഡിസംബർ മുതൽ 2023 ജനുവരി വരെയുള്ള കാലഘട്ടത്തിൽ കമ്പനി അക്കൗണ്ടിൽനിന്ന് 58,53,591 രൂപ തട്ടിയെന്നാണ് പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2015ൽ നടൻ സാഹിൽ ഖാനെതിരെയും അയേഷ തട്ടിപ്പിന് പരാതി നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheating caseJackie ShroffAyesha Shroff
News Summary - 58 lakh rupees were stolen; Actor Jackie Shroff's wife Ayesha filed a complaint
Next Story