സിനിമ കുടുംബത്തിന്‍റെ ഭാഗം, സഹോദരൻ ഇതിഹാസ നടൻ, ആകെ 26 സിനിമകൾ; സൂപ്പർസ്റ്റാർ പദവി ലഭിക്കാതെ പടിയിറക്കം
text_fieldsഒരുപാട് അഭിനേതാക്കളുടെ ഉയർച്ചയും താഴ്ചയും നമുക്ക് കാണിച്ചുതന്ന ഇടമാണ് ബോളിവുഡ്. കഴിവുണ്ടെങ്കിലും പല അഭിനേതാക്കൾക്കും സിനിമ മേഖലയിൽ നിലനിൽക്കാനായില്ല. ഇന്ത്യൻ നടനും എഴുത്തുകാരനും നിർമാതാവുമായിരുന്നു അജിത് സിങ് ഡിയോൾ. ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയുടെ ഇളയ സഹോദരനാണ് അദ്ദേഹം. 1960കളിലും 70കളിലും കുറച്ച് ഹിന്ദി സിനിമകളിൽ അജിത് സിങ് ഡിയോൾ അഭിനയിച്ചിട്ടുണ്ട്. എന്നാൽ തന്‍റെ സഹോദരനെപ്പോലെ വലിയ താരപദവി നേടാൻ അദ്ദേഹത്തിനായില്ല. പിന്നീട് അജിത് തിരശീലക്ക് പിന്നിൽ, പ്രത്യേകിച്ച് പഞ്ചാബി സിനിമയിൽ ഗണ്യമായ സംഭാവനകൾ നൽകി.
സഹോദരന്റെ അതേ അഭിലാഷങ്ങളോടെയാണ് അജിത് സിങ് ഡിയോൾ സിനിമ മേഖലയിലേക്ക് കടന്നുവന്നത്. പത്തർ ഔർ പായൽ (1974), സോൾജിയർ താക്കൂർ ദലേർ സിങ് (1969) എന്നിവയുൾപ്പെടെ 26 ഓളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കഠിനാധ്വാനം ചെയ്തിട്ടും അദ്ദേഹത്തിന് അഭിനയത്തിൽ തിളങ്ങാനായില്ല. പിന്നീട് അദ്ദേഹം സംവിധാനത്തിലേക്കും നിർമാണത്തിലേക്കും മാറി. പുട്ട് ജട്ടൻ ദേ (1983) പോലുള്ള ചിത്രങ്ങളിലൂടെ പഞ്ചാബി സിനിമക്ക് സംഭാവന നൽകി. അദ്ദേഹം തന്നെയായിരുന്നു ചിത്രത്തിന്‍റെ തിരക്കഥയും നിർമാണവും നിർവഹിച്ചത്.
അഭിനയത്തിനപ്പുറം അജിതിന്റെ സംഭാവനകൾ വിശാലമായിരുന്നു. പഞ്ചാബി സിനിമയെ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം തന്റെ കാലഘട്ടത്തിൽ നിർണായക പങ്ക് വഹിച്ചു. വ്യാപകമായ അംഗീകാരം അദ്ദേഹത്തിന് ലഭിച്ചില്ലെങ്കിലും, സൂപ്പർസ്റ്റാർ എന്ന ലേബലിലേക്ക് എത്താൻ അവ കാരണമായില്ല.
ഒരു പഞ്ചാബി സിഖ് കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ജീവിതത്തിലുടനീളം തന്റെ വേരുകളുമായി ശക്തമായ ബന്ധം പുലർത്താൻ അദ്ദേഹം ശ്രമിച്ചു. ഉഷ ഡിയോളിനെയാണ് അജിത് വിവാഹം കഴിച്ചത്. ഹിന്ദി സിനിമയിലെ അസാധാരണമായതും നിരൂപക പ്രശംസ നേടിയതുമായ സിനിമകളിലൂടെ അദ്ദേഹം സ്വയം പേരെടുത്തു. പ്രശസ്ത സിനിമ കുടുംബത്തിന്റെ ഭാഗമായിരുന്നിട്ടും, അജിത് ജനശ്രദ്ധയിൽ നിന്ന് അകന്നു നിൽക്കാൻ ഇഷ്ടപ്പെട്ടു.
അവസാനകാലത്ത് അജിത് സിങ് ഡിയോളിന് ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നു. 2015 ഒക്ടോബർ 23ന് പിത്താശയ സംബന്ധമായ പ്രശ്നങ്ങൾ മൂലം മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. അദ്ദേഹത്തിന്റെ മരണം ഡിയോൾ കുടുംബത്തെ ആഴത്തിൽ ബാധിച്ചു. സിനിമ മേഖലയിലെ നിരവധി പേർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

