എട്ട് വർഷം, 16 സിനിമകൾ; നർഗീസിന്റെയും രാജ് കപൂറിന്റെയും ഐക്കണിക് പ്രണയകഥ
text_fieldsബോളിവുഡിലെ എക്കാലത്തെയും ഐക്കോണിക് താരജോഡികളാണ് രാജ് കപൂറും നർഗീസും. 1948നും 1956നും ഇടയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചത് 16 സിനിമകളിലാണ്. അമ്പതുകളിലെ സിനിമകളിൽ ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ വലിയ വിജയങ്ങൾ നേടിയിട്ടുണ്ട്. അവരുടെ റൊമാന്റിക് കെമിസ്ട്രി വെള്ളിത്തിരയിൽ വളരെ മനോഹരമായി ഒത്തുചേർന്നിരുന്നു. ഈ സർഗ്ഗാത്മക പങ്കാളിത്തം ബർസാത്ത്, ആവാര, ശ്രീ 420, ആഗ് തുടങ്ങിയ കാലാതീതമായ ക്ലാസിക്കുകൾക്ക് ജന്മം നൽകുക മാത്രമല്ല, ഹിന്ദി സിനിമയുടെ സുവർണ കാലഘട്ടത്തെ അടയാളപ്പെടുത്തുക കൂടിയായിരുന്നു.
രാജ് കപൂറും നർഗീസും തമ്മിലുള്ള ബന്ധം വെറും സിനിമയിലെ പ്രണയമായിരുന്നില്ല. അവരുടെ പങ്കാളിത്തം വെറും പ്രൊഫഷണൽ മാത്രമായിരുന്നില്ല. അത് വളരെ വ്യക്തിപരവും സൃഷ്ടിപരവുമായിരുന്നു. നർഗീസിന്റെ വ്യക്തിത്വത്തെ ചുറ്റിപ്പറ്റിയാണ് രാജ് കപൂർ തന്റെ സിനിമകൾ രൂപപ്പെടുത്തിയതെന്ന് പറയാറുണ്ട്. പ്രേക്ഷകർക്ക് ഫിക്ഷനും യാഥാർത്ഥ്യവും തമ്മിലുള്ള അതിർത്തി പലപ്പോഴും ഭേദിക്കുന്ന തരത്തിൽ അവർ സ്‌ക്രീനിൽ പരസ്പരം പൂരകങ്ങളായി മാറി.
അവരുടെ സിനിമകൾ വെറും ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററുകൾ മാത്രമായിരുന്നില്ല. പ്രത്യേകിച്ച് സോവിയറ്റ് യൂണിയൻ, തുർക്കി, ചൈന തുടങ്ങിയ രാജ്യങ്ങളിൽ അന്താരാഷ്ട്ര പ്രശസ്തി നേടി. 1951ൽ ഇറങ്ങിയ ആവാര ആഗോളതലത്തിൽ സെൻസേഷനായി മാറിയതോടെ രാജ് കപൂറിന്‍റെയും നർഗീസിന്‍റെയും പ്രശസ്തി ഉയരാൻ തുടങ്ങി.ഇതിലെ ആവാര ഹൂം എന്ന ഗാനം യുദ്ധാനന്തര സോഷ്യലിസ്റ്റ് മനോഭാവത്തിന്റെ ഗാനമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

