Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷൂട്ടിങ്ങിനിടെ മൂക്കിൽനിന്ന് രക്തസ്രാവം; നടി ഹിമാൻഷി ഖുറാന റുമാനിയയിൽ ആശു​പത്രിയിൽ

text_fields
bookmark_border
ഷൂട്ടിങ്ങിനിടെ മൂക്കിൽനിന്ന് രക്തസ്രാവം; നടി ഹിമാൻഷി ഖുറാന റുമാനിയയിൽ ആശു​പത്രിയിൽ
cancel

നടിയും മോഡലും ഗായികയുമായ ഹിമാൻഷി ഖുറാന റുമാനിയയിൽ ആശുപത്രിയിൽ. കടുത്ത പനിയും മൂക്കിൽനിന്ന് രക്തസ്രാവവും കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പഞ്ചാബി ചിത്രമായ ‘ഫറ്റൊ ദേ യാർ ബഡേ നേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി റുമാനിയയിൽ എത്തിയതായിരുന്നു താരം.

ജീത് ജാ​ങ്കേ ജഹാൻ, സദ്ദ ഹഖ്, ലെതർ ലൈഫ്, അഫ്സർ തുടങ്ങിയ സിനിമകളിലൂടെയും ബിഗ് ബോസ് സീസൺ 13ലൂടെയും ശ്രദ്ധ നേടിയ നടിയാണ് ഹിമാൻഷി. മൈനസ് ഏഴ് ഡിഗ്രി സെൽഷ്യസ് തണുപ്പിൽ ഷൂട്ടിങ്ങിനിറങ്ങിയ നടിക്ക് കടുത്ത പനിയെ തുടർന്ന് മൂക്കിൽനിന്ന് രക്തസ്രാവം ഉണ്ടാവുകയായിരുന്നു. ഇത് വകവെക്കാതെ ഷൂട്ടിങ് തുടർന്നതോടെ സ്ഥിതി വഷളാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bleeding from the nose during shooting; Actress Himanshi Khurana hospitalised in Romania
Next Story