ബംഗളൂരു ബിഗ് ബോസ് സ്റ്റുഡിയോ പൂട്ടി; മത്സരാർഥികളെ റിസോർട്ടിലേക്ക് മാറ്റി
text_fieldsബംഗളൂരു: ദക്ഷിണ ബംഗളൂരു ജില്ലയിലെ ബിഡദിയിൽ കന്നട റിയാലിറ്റി ഷോ ബിഗ് ബോസ് ഷൂട്ട് നടക്കുന്ന സ്റ്റുഡിയോ അടച്ചുപൂട്ടി. മലിനീകരണ നിയന്ത്രണസംവിധാനങ്ങൾ ഒരുക്കാൻ 10 ദിവസത്തെ സമയം നൽകി.
ഷൂട്ട് നിർത്തിയതോടെ മത്സരാർഥികളെ റിസോർട്ടിലേക്ക് മാറ്റി. നടൻ കിച്ച സുദീപ് അവതാരകനായ ബിഗ് ബോസ് കന്നട പതിപ്പ് വർഷങ്ങളായി ബിഡദിയിൽ ജോളി വുഡ് സ്റ്റുഡിയോസ് ആൻഡ് അഡ്വഞ്ചേഴ്സിൽ പ്രത്യേകം നിർമിച്ച സെറ്റിലാണ് ചിത്രീകരിക്കുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോർഡാണ് നടപടിയെടുത്തത്.
വെൽസ് സ്റ്റുഡിയോസ് ആൻഡ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന് (ജോളി വുഡ് സ്റ്റുഡിയോസ് ആൻഡ് അഡ്വഞ്ചേഴ്‌സ്) തിങ്കളാഴ്ച ഇത് സംബന്ധിച്ച് ബോർഡ് നോട്ടീസ് നൽകിയിരുന്നു. സ്ഥലത്തെ എല്ലാ പ്രവർത്തനങ്ങളും ഉടനടി നിർത്തിവെക്കാൻ ഉത്തരവിൽ നിർദേശിച്ചിരുന്നു.
"1974 ലെ ജല (മലിനീകരണ നിയന്ത്രണവും നിയന്ത്രണവും) നിയമവും 1981 ലെ വായു മലിനീകരണ നിയന്ത്രണ നിയമവും പ്രകാരം സ്ഥാപനത്തിനുള്ള ആവശ്യമായ അനുമതികളും പ്രവർത്തന സമ്മതവും നേടാതെ, വലിയ തോതിലുള്ള വിനോദ, സ്റ്റുഡിയോ പ്രവർത്തനങ്ങൾക്കായി പരിസരം ഉപയോഗിക്കുന്നു" എന്ന് ഔദ്യോഗിക പ്രസ്താവനയിൽ ബോർഡ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

