Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightഭരത് ഗോപി പുരസ്കാരം...

ഭരത് ഗോപി പുരസ്കാരം ലാലു അലക്സിന്

text_fields
bookmark_border
ഭരത് ഗോപി പുരസ്കാരം ലാലു അലക്സിന്
cancel

ആറ്റിങ്ങൽ: മാനവ സേവ വെൽഫെയർ സൊസൈറ്റിയുടെ ഈ വർഷത്തെ ഭരത് ഗോപി പുരസ്കാരം ചലച്ചിത്ര താരം ലാലു അലക്സിന്. ശിൽപവും പ്രശസ്തിപത്രവും 25000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. മാനവസേവ പുരസ്കാരത്തിന്, വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനത്തിന് അമ്പാടി, അജയൻ എന്നിവരെ തിരഞ്ഞെടുത്തു.

ശിൽപവും പ്രശസ്തിപത്രവും 10000 രൂപ വീതം കാഷ് പ്രൈസുമാണ് പുരസ്കാരം. ഈ വർഷത്തെ പ്രത്യേക ജൂറി പുരസ്കാരം സിനിമ സീരിയൽ താരം വൈഷ്ണവി സായ്കുമാറിന്. ശിൽപവും പ്രശസ്തിപത്രവും 10,000 രൂപ കാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം. മുൻ എം.എൽ.എ മുകേഷ് ചെയർമാനും അഡ്വ. എസ്. ലെനിൻ, അഡ്വ. ടി. രാജീവ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. സൊസൈറ്റിയുടെ വാർഷിക ആഘോഷവേദിയിൽ മന്ത്രി സി.പി. ജോൺ അവാർഡ് സമ്മാനിക്കുമെന്ന് പൊയ്കമുക്ക് ഹരി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrumlalu alexEntertainment NewsAwarded
News Summary - Bharat Gopi Award goes to Lalu Alex
Next Story