Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Betty White
cancel
Homechevron_rightEntertainmentchevron_right'ദ ഗോൾഡൻ ഗേൾ'...

'ദ ഗോൾഡൻ ഗേൾ' എട്ടുപതിറ്റാണ്ടോളം യു.എസ്​ ടെലിവിഷന്‍റെ ഭാഗമായ നടി ബെറ്റി വൈറ്റ്​ അന്തരിച്ചു

text_fields
bookmark_border

ലോസ്​ ആഞ്ചലസ്​​​: എട്ടുപതി​റ്റാണ്ടോളം യു.എസ്​ ടെലിവിഷൻ പ്രേക്ഷകരെ ചിരിപ്പിച്ച നടി ബെറ്റി വൈറ്റ്​ അന്തരിച്ചു. 99 വയസായിരുന്നു. 'ദ ഗോൾഡൻ ഗേൾസ്​', 'ദ മേരി ടെയ്ലർ മൂറേ ഷോ' എന്നിവയാണ്​ ബെറ്റിയെ പ്രശസ്തയാക്കിയത്​.

1949 മുതൽ ടെലിവിഷൻ പരിപാടികളിൽ നിറഞ്ഞുനിന്ന അവർ നിരവധി ഹാസ്യപരമ്പരകളുടെ ഭാഗമായി. 2019ൽ ടോയ്​ സ്​റ്റോറി 4ൽ ശബ്​ദസാന്നിധ്യമായും ബെറ്റി വൈറ്റ്​ എത്തി. 1950കളിൽ 'ലൈഫ്​ വിത്ത്​ എലിസബത്ത്​' എന്ന ഹാസ്യപരിപാടി നിർമിച്ച വൈറ്റ്​ ആദ്യ കാല വനിത നിർമാതാക്കളിൽ ഒരാളായി മാറി. അതിൽ അവർ മികച്ച വേഷം അഭിനയിക്കുകയും ചെയ്തു.

മുൻ തലമുറയെ മാത്രമല്ല, ഇൻസ്റ്റഗ്രാമിലൂടെ പുതു തലമുറയെയും ബെറ്റി വൈറ്റ്​ കൈയിലെടുത്തിരുന്നു. വിവിധ വിഭാഗങ്ങളിലായി എട്ട്​ എമ്മി പുരസ്കാരങ്ങൾ വൈറ്റ്​ സ്വന്തമാക്കിയിരുന്നു. കൂടാതെ ഏറ്റവും കൂടുതൽ കാലം ടെലിവിഷൻ പരിപാടികളിൽ നിറഞ്ഞുനിന്നതിന്​ ഗിന്നസ്​ റെക്കോഡും വൈറ്റ്​ സ്വന്തമാക്കി. 79 വർഷമാണ്​ ടെലിവിഷൻ പരിപാടികളിൽ വൈറ്റ്​ സാന്നിധ്യമറിയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:televisionBetty WhiteThe Golden Girls
News Summary - Betty White Star Of Golden Girls Dies At 99
Next Story