ബംഗാളി സംവിധായകൻ ദേബിദാസ് ഭട്ടാചാര്യ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsദേബിദാസ് ഭട്ടാചാര്യ
കൊൽക്കത്ത: പ്രശസ്ത ബംഗാളി സംവിധായകൻ ദേബിദാസ് ഭട്ടാചാര്യ കോവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച രാവിലെയയായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ നില അതീവ ഗുതരമായിരുന്നു.
'മാ തൊമെയ് ചരാ ഗും അസേന', 'രാഗേ അനുരാഗേ', 'ബൃദ്ധാശ്രം' എന്നീ ടെലിവിഷൻ പരമ്പരകൾ സംവിധാനം ചെയതാണ് ഇദ്ദേഹം പ്രശസ്തനായത്. തന്‍റെ പരമ്പരകളിലൂടെ നിരവധി അഭിനേതാക്കളെയും ടെക്നീഷ്യൻമാരെയും അദ്ദേഹം ഇൻഡസ്ട്രിക്ക് സമ്മാനിച്ചിരുന്നു. അളകനന്ദ ഗുഹ നായികയായെത്തുന്ന ബൃദ്ധാശ്രം -2 സംവിധാനം ചെയ്ത് കൊണ്ടിരിക്കേയാണ് ആകസ്മിക വിയോഗം.
മൊനാമി ഘോഷ്, നീൽ ചാറ്റർജിയടക്കമുള്ള പ്രമുഖ അഭിനേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സംവിധായകനായിരുന്നു ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

