‘സമാന്തരങ്ങൾ’ക്ക് ദേശീയ അവാര്‍ഡ് നിഷേധിക്കാൻ മലയാളി ജൂറി അംഗം ഇടപെട്ടെന്ന് ബാലചന്ദ്ര മേനോൻ
text_fieldsതിരുവനന്തപുരം: തന്റെ ചിത്രമായ ‘സമാന്തരങ്ങൾ’ക്ക് 1997ൽ ദേശീയ പുരസ്‌കാരം തടയാൻ മലയാളി ജൂറി അംഗം ഇടപെട്ടെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. ബാലചന്ദ്ര മേനോന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച ചിത്രമാണ് സമാന്തരങ്ങൾ. മികച്ച നടൻ, സിനിമ, സംവിധായകൻ എന്നീ മൂന്ന് പുരസ്‌കാരങ്ങള്‍ നല്‍കാന്‍ ജൂറി തീരുമാനിച്ചിരുന്നുവെന്നും അവസാന നിമിഷം മലയാളി ജൂറി അംഗം ഇടപെട്ടതായി മറ്റൊരു ജൂറി അംഗം തന്നോട് പറഞ്ഞുവെന്നും തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ ബാലചന്ദ്ര മേനോൻ ആരോപിച്ചു.
മികച്ച നടൻ, മികച്ച കുടുംബക്ഷേമ ചിത്രം എന്നീ പുരസ്‌കാരങ്ങൾ മാത്രമാണ് അത്തവണ സമാന്തരങ്ങൾക്ക് ലഭിച്ചത്. ദേശീയ പുരസ്‌കാരം വാങ്ങാന്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ ജൂറി അംഗമായിരുന്ന ബോളിവുഡ് നടനും സംവിധായകനുമായ ദേവേന്ദ്ര ഖണ്ഡേവാല ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന വിഡിയോയും വാർത്ത സമ്മേളനത്തിൽ പ്രദര്‍ശിപ്പിച്ചു.
ആ വർഷം മികച്ച നടനുള്ള അവാർഡ് ബാലചന്ദ്രമേനോൻ സുരേഷ് ഗോപിയുമായി പങ്കുവെക്കുകയായിരുന്നു. സിനിമ ജീവിതത്തിന്റെ 50-ാം വാര്‍ഷികാഘോഷ ഭാഗമായാണ് ബാലചന്ദ്രമേനോന്‍ മാധ്യമപ്രവർത്തകരെ കണ്ടത്. 1984ൽ തെരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർഥിയാക്കാൻ കെ. കരുണാകരൻ ശ്രമിച്ചിരുന്നു. പക്ഷേ രാഷ്‌ട്രീയം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ലൈംഗികാരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ അത്തരം മാനസികാവസ്ഥയുള്ളയാളാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോയെന്ന് ചോദിച്ചു. പുതിയ സിനിമ അധികം വൈകാതെയുണ്ടാകുമെന്നും ബാലചന്ദ്ര മേനോൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

