മോദിക്കും സക്കർബർഗിനും പിന്നാലെ വാട്സാപ് ചാനലിൽ താരമായി അമലാഷാജി
text_fieldsപുറത്തിറക്കി കുറച്ചുകാലം കൊണ്ടുതന്നെ എല്ലാവർക്കും സുപരിചിതമായ വാട്സപ്പ് ഫീച്ചറാണ് വാട്സാപ് ചാനൽ. സ്ഥാപനങ്ങളും ഇന്‍ഫ്‌ളുവന്‍സര്‍മാരും കണ്ടന്റ് ക്രിയേറ്റര്‍മാരുമെല്ലാം അവരുടെ ഫോളേവേഴ്സിലേക്ക് നേരിട്ട് കണ്ടന്‍റുകൾ എത്തിക്കുന്നതിന് സഹായിക്കുന്നതാണ് ഈ ഫീച്ചർ. പല തരം ചാനലുകളുണ്ട് വാട്സാപിൽ. ഇന്ത്യയിലെ ജനപ്രിയ വാട്സാപ് ചാനലുകളുടെ പട്ടികയിൽ മലയാളി പെൺകുട്ടിയും സ്ഥാനം പിടിച്ചിട്ടുണ്ട്.
മലയാളി ഇൻഫ്ലുവൻസറായ അമലാ ഷാജിയാണ് വ്യക്തിഗത പേരിലുള്ള വാട്സാപ് ചാനലുകളിൽ മാർക്ക് സക്കർബർഗിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തൊട്ടു പിന്നിൽ നാലാം സ്ഥാനത്തുള്ളത്. ഇന്ത്യയിൽ എല്ലാ വാട്സാപ് ചാനലുകളെയും ഉൾകൊള്ളിച്ചുള്ള പട്ടികയിൽ 29ാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.
ഒന്നാമതുള്ളത് 13.2 മില്യണ്‍ (1.32 കോടി) ഫോളോവര്‍മാരുള്ള മത്‌ലബി ദുനിയ എന്നൊരു ചാനലാണ്. 12.6 മില്യണ്‍ (1.26 കോടി) ഫോളോവര്‍മാരാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 11.1 മില്യണ്‍ (1.11 കോടി) ഫോളോവര്‍മാരാണുള്ളത്. നാലാമതുള്ള അമലാ ഷാജിയുടെ ഫോളോവർമാർ 89 ലക്ഷമാണ്.
മലയാളി ജനപ്രിയ കണ്ടന്‍റ് ക്രിയേറ്റർമാരിൽ ഒരാളാണ് അമല ഷാജി. അമല ഷാജിയുടെ വിഡിയോകളിൽ പലതും സമൂഹ മാധ്യമങ്ങളിൽ ട്രൻഡിങാണ്. ലിപ് സിങ്ക് വീഡിയോയിലൂടെയും റീല്‍സിലൂടെയുമാണ് അമല ഇന്‍സ്റ്റാഗ്രാമില്‍ ശ്രദ്ധിക്കപ്പെട്ടത്. നിലവിൽ ഇൻസ്റ്റഗ്രാമിൽ 49 ലക്ഷം ഫോളോവേഴ്സ് അമലക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

