Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ്ടുമൊരു താരവിവാഹം; നടൻ സിദ്ധാർഥിന് കൂട്ടായി നടി അദിതി റാവു ഹൈദരി

text_fields
bookmark_border
വീണ്ടുമൊരു താരവിവാഹം; നടൻ സിദ്ധാർഥിന് കൂട്ടായി നടി അദിതി റാവു ഹൈദരി
cancel

ചെന്നൈ: ചലച്ചിത്ര താരങ്ങളായ സിദ്ധാർഥും അദിതി റാവു ഹൈദരിയും വിവാഹിതരായി. ‘നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും... മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു’ –എന്ന കുറി​പ്പോടെ അദിതിയാണ് വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് തങ്ങളുടെ പ്രണയം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. ഇരുവരും വിവാഹ നിശ്ചയ മോതിരം അണിഞ്ഞുള്ള ചിത്രം നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹം കൂടിയാണിത്.

2021ൽ ‘മഹാസമുദ്രം’ എന്ന സിനിമയിൽ ഒരുമിച്ചഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഹൈദരാബാദിലെ രാജകീയ പാരമ്പര്യമുള്ള ഹൈദരി കുടുംബത്തിൽ ജനിച്ച അദിതി റാവു രാഷ്ട്രീയ നേതാക്കളായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്റെയും കൊച്ചുമകളാണ്. അദിതി റാവുവിന്റെ അമ്മയുടെ മുത്തച്ഛനായിരുന്നു തെലങ്കാനയിലെ വാനപർത്തി നാട്ടുരാജ്യത്തിലെ അവസാന ഭരണാധികാരി.

2003ൽ സിനിമ അരങ്ങേറ്റത്തിന് പിന്നാലെ ഡൽഹിയിൽ നിന്നുള്ള ബാല്യകാല സുഹൃത്ത് മേഘ്‌നയെ സിദ്ധാർഥ് വിവാഹം ചെയ്തിരുന്നെങ്കിലും 2007ൽ വഴിപിരിഞ്ഞു. ബോളിവുഡ് നടൻ സത്യദീപ് മിശ്രയായിരുന്നു അദിതിയുടെ ആദ്യ ഭർത്താവ്. 2002ൽ വിവാഹിതരായ ഇവർ 2012ലാണ് ബന്ധം വേർപെടുത്തിയത്. ശങ്കറിനൊപ്പമുള്ള കമൽഹാസന്‍റെ ഇന്ത്യൻ 2 ആണ് സിദ്ധാർഥിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന അദിതി റാവു ഹൈദരി ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. താജ്: ഡിവൈഡഡ് ബൈ ബ്ലഡ് എന്ന രണ്ട് ഭാഗങ്ങളുള്ള വെബ് സീരീസിലാണ് അദിതി അവസാനമായി അഭിനയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aditi Rao Hydari, Siddharth get married
Next Story