ആത്മശുദ്ധീകരണ ധ്യാനത്തില്‍ പങ്കെടുത്ത് വിഷം കഴിച്ചു; മെക്സിക്കൻ നടിക്ക് ദാരുണാന്ത്യം
text_fieldsമെക്സിക്കൻ ഷോര്‍ട്ട് ഫിലിം നടി മാർസെല അൽകാസർ റോഡ്രിഗസ് (33) അന്ധവിശ്വാസത്തിൻറെ പേരിൽ ആമസോണിയൻ തവളയുടെ വിഷം കുടിച്ചതിനെ തുടർന്ന് മരിച്ചു.
ആത്മശുദ്ധീകരണ ധ്യാനത്തില്‍ പങ്കെടുത്ത മാർസെല വയറ്റിളക്കവും ഛർദ്ദിയും കാരണം ഡിസംബർ ഒന്നിനാണ് മരിച്ചത്. ധ്യാനത്തിന്‍റെ ഭാഗമായി 'കാംബോ' എന്ന ആമസോണിയന്‍ തവളയുടെ വിഷം കഴിച്ചതാണ് മരണകാരണം.
ഹീലർ ട്രെയിനിങ് ഡിപ്ലോമയുടെ ഭാഗമായി മെക്സിക്കോയില്‍ നടന്ന ഒരു ആത്മീയ ധ്യാന ചടങ്ങിൽ പങ്കെടുത്ത താരം തവള വിഷം അടങ്ങിയ കോംബോ എന്ന പാനീയം കുടിക്കുകയായിരുന്നു. തുടർന്ന് മാർസെലക്ക് ഛർദ്ദിയും കഠിനമായ വയറുവേദനയും വയറിളക്കവും ആരംഭിച്ചു. ധ്യാനത്തിലൂടെ എല്ലാ അസുഖങ്ങളും കുറയുമെന്ന് പറഞ്ഞ നടി ആദ്യം സഹായങ്ങള്‍ നിരസിച്ചു. എന്നാല്‍ സഹിക്കവയ്യാതായതോടെ സുഹൃത്തിനെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് മാർസെലയെ റെഡ് ക്രോസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തെക്കേ അമേരിക്കക്കാർ വിഷ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതും പല രാജ്യങ്ങളിൽ നിരോധിച്ചതുമാണ് കോംബോ എന്ന പാനീയം.
മെക്സിക്കന്‍ പ്രൊഡക്ഷന്‍ കമ്പനിയായ മപാഷെ ഫിലിംസ് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു മരണവിവരം പങ്കുവെച്ചത്. തുടർന്ന് സമൂഹ മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

