'മാർഗനിർദേശമല്ല, ഇന്നത്തെ കുട്ടികൾക്ക് വേണ്ടത് മാതാപിതാക്കളുടെ സ്നേഹവും പിന്തുണയും' -അഭിഷേക് ബച്ചൻ
text_fieldsബോളിവുഡിലെ താരദമ്പതികളായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്‍റെയും മകൾ ആരാധ്യ സമൂഹമാധ്യമത്തിലെ വൈറൽ താരമാണ്. ഐശ്വര്യയോടൊപ്പം മിക്ക വേദികളിലും ആരാധ്യയും എത്താറുണ്ട്. ഇപ്പോൾ മകൾ ആരാധ്യയെ ഉദാഹരണമാക്കി പുതിയ തലമുറ വ്യത്യസ്തമാണെന്ന് പറയുകയാണ് അഭിഷേക് ബച്ചൻ.
പുതുതലമുറയിൽ പഴയതലമുറയുടേത് പോലെ ഹൈറാർക്കിയില്ലെന്ന് അഭിഷേക് പറയുന്നു. തന്‍റെ തലമുറയിലുള്ളവരെ പോലെ മാതാപിതാക്കളുടെ നിർദേശങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്നവരല്ല പുതിയ കുട്ടികൾ. അവർക്ക് തീരുമാനങ്ങൾക്ക് പിന്നിലെ കാരണങ്ങൾ ആവശ്യമാണെന്ന് സി.എൻ.ബി.സി ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ അഭിഷേക് ബച്ചൻ പറഞ്ഞു.
മുതിർന്നവർക്ക് എല്ലായ്പ്പോഴും ശരിയായ ഉത്തരങ്ങളുണ്ടെന്ന് യുവതലമുറ കരുതുന്നില്ലെന്നും മാതാപിതാക്കളോട് ചോദിക്കുന്നതിന് പകരം അവർ ഗൂഗിളിനെ ആശ്രയിക്കുന്നുവെന്നും താരം പറയുന്നു. ഇന്നത്തെ കുട്ടികൾ മാർഗനിർദേശത്തിന് പകരം മാതാപിതാക്കളിൽ നിന്ന് സ്നേഹവും വൈകാരിക പിന്തുണയുമാണ് തേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരാധ്യയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് തനിക്കറിയാമായിരുന്നു. കാരണം സഹോദരിയുടെ മക്കൾ വളരുന്നത് കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം ഇവരാരും ഒരിക്കലും പരുക്കരല്ലെന്നും അഭിഷേക് ബച്ചൻ വ്യക്തമാക്കി. തന്റെ മാതാപിതാക്കളിൽ നിന്നും പഠിച്ചതും ഉൾക്കൊണ്ടതുമെല്ലാം അവർ പെരുമാറുന്ന രീതി കണ്ടാണെന്നും തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നതായും അഭിഷേക് ബച്ചൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

