ഒരു യൂട്യൂബ് വിഡിയോയുടെ ദൈർഘ്യം 140 വർഷം! കാഴ്ചക്കാരെ അമ്പരപ്പിച്ച് വിചിത്ര വിഡിയോ
text_fieldsഹൈദരാബാദ്: വർഷങ്ങൾ ദൈർഘ്യമുള്ള ഒരു യൂട്യൂബ് വിഡിയോ കാണാൻ ക്ലിക്ക് ചെയ്യുന്നത് സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ... വിചിത്രമായി തോന്നുന്നുണ്ടോ? എന്നാൽ 2026 ജനുവരി അഞ്ചിന് യൂട്യൂബിൽ പോസ്റ്റ് ചെയ്യപ്പെട്ട ഒരു വിഡിയോ 140 വർഷം നിലനിൽക്കുമെന്ന് അവകാശപ്പെടുന്നു. ഈ അവകാശവാദം കാഴ്ചക്കാരെ അമ്പരപ്പിച്ചു. എന്നാൽ വിഡിയോക്ക് യഥാർഥത്തിൽ 12 മണിക്കൂർ മാത്രമേ ദൈർഘ്യമുള്ളൂ.
വിഡിയോയിൽ ഒരു കറുത്ത സ്‌ക്രീൻ മാത്രമാണ് കാണിക്കുന്നത്. ശബ്ദമോ ദൃശ്യങ്ങളോ ഇല്ല. വിഡിയോയുടെ തമ്പ്‌നെയിൽ ഇത് 140 വർഷത്തേക്ക് പ്രവർത്തിക്കുമെന്ന് പറയുന്നുണ്ട്. കാഴ്ചക്കാർ പ്ലേ ചെയ്യാൻ ക്ലിക്കുചെയ്യുമ്പോൾ, ടൈമർ 12 മണിക്കൂറിലേക്ക് മാറുന്നു. ഇത് 140 വർഷത്തെ ദൈർഘ്യം എന്ന അവകാശവാദം കാഴ്ചക്കാരെ കൂട്ടാനുള്ള തന്ത്രമാണെന്ന് വ്യക്തമാക്കുന്നു. നിലവിൽ വിഡിയോ ഏകദേശം രണ്ട് ദശലക്ഷത്തിലധികം കാഴ്ചകൾ നേടിയിട്ടുണ്ട്.
2023 ജൂലൈയിൽ യൂട്യൂബിൽ ചേർന്ന @ShinyWR എന്ന ചാനലാണ് വിഡിയോ അപ്‌ലോഡ് ചെയ്തത്. ഉത്തര കൊറിയയിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് ചാനൽ അവകാശപ്പെടുന്നു. 294 മണിക്കൂർ സ്ട്രീമും 300 മണിക്കൂർ സ്ട്രീമും പോലുള്ള മറ്റ് ദൈർഘ്യമേറിയ വിഡിയോകളും ഈ ചാനൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇത്തരത്തിലെ വിചിത്രമായ അപ്‌ലോഡുകൾ ചാനലിന് ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബർമാരെ നേടാൻ സഹായിച്ചു.
വിഡിയോയുടെ വിവരണം അറബിയിലാണ് എഴുതിയിരിക്കുന്നത്. 'വരൂ, എന്നെ നരകത്തിൽ കണ്ടുമുട്ടൂ' എന്നാണ് വിഡിയോയുടെ അടിക്കുറിപ്പെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിഡിയോയുടെ അർത്ഥത്തെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങൾക്ക് ഈ വിചിത്ര സന്ദേശം തുടക്കമിട്ടു. ഉള്ളടക്കമൊന്നുമില്ലെങ്കിലും, അതിന്റെ വിചിത്രമായ സ്വഭാവവും നിഗൂഢതയും കാരണം വിഡിയോ വൈറലായി. ഇത്തരം വിഡിയോകൾ അപ്ലോഡ് ചെയ്യുന്നതിന് പിന്നിൽ എന്താണ് എന്നറിയാൻ കാഴ്ചക്കാർക്കുള്ള ആകാംക്ഷയാണ് വിഡിയോയെ വൈറലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

