Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightTamil Naduchevron_rightസുഷമയും...

സുഷമയും ജെയ്​റ്റ്​ലിയും മരിച്ചത്​ മോദിയുടെ പീഡനം മൂലമെന്ന്​ ഉദയ്​നിധി; പരാതി, സ്​ഥാനാർഥിത്വം റദ്ദാക്കണമെന്ന്

text_fields
bookmark_border
സുഷമയും ജെയ്​റ്റ്​ലിയും മരിച്ചത്​ മോദിയുടെ പീഡനം മൂലമെന്ന്​ ഉദയ്​നിധി; പരാതി, സ്​ഥാനാർഥിത്വം റദ്ദാക്കണമെന്ന്
cancel

ചെന്നൈ: മുൻ കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്​റ്റ്​ലിയും സുഷമസ്വരാജും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പീഡനവും സമ്മർദവും മൂലമാണ്​ മരിച്ചതെന്ന ഡി.എം.കെ യുവജന വിഭാഗം സെക്രട്ടറിയും സ്​റ്റാലി​െൻറ മകനുമായ ഉദയ്​നിധിയുടെ പ്രസ്​താവനക്കെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകി.

മുതിർന്ന ബി.ജെ.പി നേതാക്കളായ അദ്വാനി, മുരളി മനോഹർ ​േജാഷി തുടങ്ങിയവരെ ഒതുക്കിയാണ്​ മോദി അധികാരത്തിലേറിയതെന്നും പ്രചാരണത്തിനിടെ ഉദയ്​നിധി ആരോപിച്ചിരുന്നു. മോദിയെ കണ്ട്​ ഭയപ്പെടാനോ തലകുനിക്കാനോ താൻ എടപ്പാടി പളനിസാമിയല്ലെന്നും കലൈജ്ഞറുടെ പേരമകനാണെന്നും ഉദയ്​നിധി പറഞ്ഞിരുന്നു.

ഉദയ്​നിധിയുടെ പ്രസ്​താവനക്കെതിരെ സുഷമ സ്വരാജി​െൻറ മകൾ ബൻസുരി സ്വരാജും അരുൺ ജെയ്​റ്റ്​ലിയുടെ മകൾ സൊനാലി ജെയ്​റ്റ്​ലി ബക്​ഷിയും രംഗത്തെത്തി. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ തങ്ങളുടെ മാതാപിതാക്കളുടെ പേരുകൾ വലിച്ചിഴക്കരുതെന്നും ഉദയ്​നിധിയുടെ പ്രസ്​താവന വാസ്​തവ വിരുദ്ധമാണെന്നും അവർ ട്വിറ്റിൽ വ്യക്തമാക്കി. ഉദയ്​നിധിയുടെ സ്​ഥാനാർഥിത്വം റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ തമിഴ്​നാട്​ ബി.ജെ.പി ഭാരവാഹികൾ പരാതി നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Udhayanidhi Stalinassembly election 2021
News Summary - Udhayanidhi Stalin says Sushma Swaraj, Arun Jaitley 'died due to Modi's torture'
Next Story