തമിഴ്നാട്: സ്റ്റാലിൻ ഇന്ന് അധികാരമേൽക്കും
text_fieldsചെന്നൈ: ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിെൻറ നേതൃത്വത്തിൽ 34 അംഗ മന്ത്രിസഭ ഇന്ന് അധികാരമേൽക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് രാജ്ഭവനിൽ ലളിതമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ.
വ്യാഴാഴ്ച ൈവകീട്ട് മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചു. പട്ടികയിൽ 15 പേർ പുതുമുഖങ്ങളാണ്. രണ്ടുപേർ വനിതകളാണ്. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയായ സ്റ്റാലിൻ ൈകകാര്യം ചെയ്യും. ഇരയൻപു െഎ.എ.എസ് ചീഫ് സെക്രട്ടറിയാവും.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഉദയചന്ദ്രൻ െഎ.എ.എസിനെ നിയമിച്ചു. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ആരോഗ്യമാണ് പ്രധാനമെന്നും ഡി.എം.കെ പ്രവർത്തകർ സത്യപ്രതിജ്ഞ ചടങ്ങ് വീട്ടിലിരുന്ന് കണ്ടാൽ മതിയെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.