Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightTamil Naduchevron_rightപൊള്ളാച്ചി പീഡനക്കേസ്​...

പൊള്ളാച്ചി പീഡനക്കേസ്​ ഓർമയില്ലേ?;​ മോദിയെ കടന്നാക്രമിച്ച്​ സ്റ്റാലിൻ

text_fields
bookmark_border
mk stalin, narendra modi
cancel

ചെ​െന്നെ: സ്​ത്രീത്വ​ത്തെ അപമാനിക്കുന്നത്​ ഡി.എം.കെയുടെയും കോൺഗ്രസിന്‍റെയും സംസ്​കാരമാണെന്ന പ്രധാനമന്ത്രി നരേ​ന്ദ്ര മോദിയുടെ പ്രസ്​താവനക്കെതിരെ രൂക്ഷമായി പ്രതികരിച്ചി​ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ.

ഡി.എം.കെ നേതാക്കളായ എ.രാജയുടെയും ദിണ്ടിഗൽ ലിയോണിയുടെയും വിവാദ പരാമർശങ്ങളുടെ അടിസ്​ഥാനത്തിലായിരുന്നു ഡി.എം.കെ-കോൺഗ്രസ്​ നേതാക്കളെ നിയന്ത്രിച്ച്​ നിർത്താൻ മോദി ആവശ്യപ്പെട്ടത്​. ധർമപുരത്ത്​ ചൊവ്വാഴ്ച നടന്ന റാലിയിലായിരുന്നു മോദിയുടെ പ്രതികരണം.

പൊള്ളാച്ചി ബലാത്സംഗക്കേസും ഐ.പി.എസ്​ ഓഫിസറെ ഡി.ജി.പി ലൈംഗികാതിക്രമത്തിനിരയാക്കിയ കേസും ഉയർത്തിക്കാട്ടിയാണ്​ സ്റ്റാലിൻ മോദിക്കെതിരെ ആഞ്ഞടിച്ചത്​.

'ഡി.എം.കെ-കോൺഗ്രസ്​ സഖ്യം അധികാരത്തിലെത്തിയാൽ വനിതകൾക്ക്​ യാതൊരു സുരക്ഷയുമുണ്ടാകില്ലെന്നാണ്​ പ്രധാനമന്ത്രി ആരോപിക്കുന്നത്​. നിങ്ങളോട്​ ഒരു ചോദ്യം ചോദിക്കാൻ ഞാൻ ​ആഗ്രഹിക്കുന്നു. നിങ്ങൾ സംസാരിച്ച ധർമപുരത്ത്​ നിന്ന്​ 70 കിലോമീറ്റർ മാത്രം അകലെയാണ്​ പൊള്ളാച്ചി. അവിടെയെന്താണ്​ സംഭവിച്ചതെന്ന് അറിയാമോ? അറിയില്ലെങ്കിൽ പ്രധാനമന്ത്രിയായി തുടരാൻ നിങ്ങൾക്ക്​ യോഗ്യതയില്ല' -സ്റ്റാലിൻ പറഞ്ഞു.

'വനിത എസ്​.പിയെ അപമാനിച്ചതാരാണ്​? അത്​ ഒരു റൗഡിയോ ഗുണ്ടയോ ആയിരുന്നില്ല. ക്രമസമാധന ചുമതലയുള്ള സ്​പെഷ്യൽ ഡി.ജി.പിയായിരുന്നു. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായിരുന്നു ആ ഉദ്യോഗസ്​ഥൻ. ഈ വിവരങ്ങളൊന്നും ലഭിച്ചില്ലായിരുന്നോ? എന്നിട്ട്​ നിങ്ങൾ ഡി.എം.​കെക്കും കോൺഗ്രസിനുമെതിരെ ആരോപണം ഉന്നയിക്കുകയാണ്​' -സ്റ്റാലിൻ പറഞ്ഞു.

സ്ത്രീകളെ അപമാനിക്കുന്നത് കോൺഗ്രസിന്‍റെയും ഡി.എം.കെയുടെയും സംസ്കാരമാണെന്നും ദിണ്ടിഗൽ ലിയോണിയും യുവ കിരീടാവകാശിയും (ഉദയനിധി സ്റ്റാലിൻ) സ്ത്രീകൾക്കെതിരെ ഭയാനകമായ പരാമർശങ്ങൾ നടത്തിയപ്പോൾ അവരെ തടയാൻ ഡി.എം.കെ ഒന്നും ചെയ്തില്ലെന്നും മോദി ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mk stalinpollachi rapeassembly election 2021
News Summary - Stalin attacks PM Modi by Pollachi abusecase over upa's 'culture of insulting women’ remark
Next Story