Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightTamil Naduchevron_rightദളപതി സ്റ്റാലിൻ...

ദളപതി സ്റ്റാലിൻ മുഖ്യമന്ത്രി കസേരയിലേക്ക്​

text_fields
bookmark_border
ദളപതി സ്റ്റാലിൻ മുഖ്യമന്ത്രി കസേരയിലേക്ക്​
cancel

സുവർണാവസം ദളപതി കൈവിട്ടില്ല. തമിഴ്​നാട്ടിൽ വോ​ട്ടെണ്ണൽ പുരോഗമിക്കു​േമ്പാൾ 142 മണ്ഡലങ്ങളിൽ ഡി.എം.കെ നേതൃത്വം നൽകുന്ന മതനിരപേക്ഷ പ​ുരോഗമന സഖ്യം മുന്നിട്ട്​ നിൽക്കുകയാണ്​. 118 സീറ്റാണ്​ കേവല ഭൂരിപക്ഷത്തിന്​ വേണ്ടത്​. 117 സീറ്റിൽ ഡി.എം.കെ ഒറ്റക്ക്​ മുന്നിലുണ്ട്​. ഭൂരിഭാഗം സീറ്റുകളിലും 3000ത്തിലധികം വോട്ടുകൾക്ക്​ മുന്നിട്ടുനിൽക്കുകയാണ്​. അട്ടിമറികൾക്കോ അടിയൊഴുക്കുകൾക്കോ കാര്യമായ സാധ്യതകളില്ലാത്ത തമിഴകത്ത്​ സെൻറ്​ ​േജാർജ്​ കോട്ടയിലെ മുഖ്യമന്ത്രി കസേരയിലേക്ക്​ മുത്തുവേൽ കരുണാനിധിയുടെ മകൻ സ്​റ്റാലിൻ ആദ്യമായി നടന്നടുക്കുകയാണ്​.

ഡി.എം.കെ ആസ്​ഥാനമായ അണ്ണാ അറിവാലയത്തിൽ പ്രവർത്തകർ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്​തും നൃത്തം ചെയ്​തും ആഘോഷം പൊലിപ്പിക്കുന്നുണ്ട്​. വിജയത്തിലേക്കുള്ള കൗണ്ട്​ഡൗൻ ദിവസങ്ങളായി അണ്ണാ അറിവലയത്തിന്​ മുന്നിൽ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു.

പത്ത്​ വർഷം ഭരിച്ചതി​െൻറ ക്ഷീണവും ജയലളിതയുടെ അഭാവവും മൂലം തകർന്നുപോവുമെന്ന്​ കരുതിയ എ.ഐ.എ.ഡി.എം.കെയെ മാന്യമായ പോരാട്ടം കാഴ്​ചവെക്കാൻ പ്രാപ്​തമാക്കിയതിൽ ഇ.പി.എസിനും ഒ.പി.എസിനും അഭിമാനിക്കാം. എ.ഐ.ഐ.ഡി.എം.കെയുടെ വോട്ടുകളിൽ ടി.ടി.വി ദിനകരൻ വിള്ളലുകൾ വീഴ്​ത്തിയോ എന്ന്​ ഫലം പൂർണ്ണമായി പുറത്തുവരു​േമ്പാൾ മനസിലാവാനിരിക്കുന്നതേ ഉള്ളൂ. സിറ്റിങ്​ എം.എൽ.എ ആയ ദിനകരന്​ പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല എ.എം.എം.കെ മുന്നണിയിൽ.

കമൽ ഹാസ​െൻറ മക്കൾ നീതി മയ്യം പ്രതീക്ഷിച്ചതുപോലെ കോയമ്പത്തൂർ സൗത്തിൽ മാത്രമാണ്​ ലീഡ്​​ ചെയ്യുന്നത്​. അന്തിമ ഫലം വരു​േമ്പാൾ കിട്ടിയ വോട്ടുവിഹിതം എത്രയെന്നത്​ ചർച്ചയാവും. കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ ലഭിച്ച നാല്​ ശതമാനം എന്നത്​ കാര്യമായി ഉയർത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ കമൽ ഹാസ​െൻറ രാഷ്​ട്രീയ പ്രസക്​തി ചോദ്യം ചെയ്യപ്പെടും.

ഡി.എം.കെ മുന്നണിയിൽ കോൺഗ്രസ്​ 13സീറ്റിലും എം.ഡി.എം.കെ 3, സി.പി.എം 2, സി.പി.ഐ 2, വി.സി​.കെ 3, സ്വത​ന്ത്രർ 2 എന്നിങ്ങനെയാണ്​ കക്ഷിനില. മൂന്ന്​ സീറ്റിൽ മത്സരിച്ച മുസ്​ലിം ലീഗും രണ്ട്​ സീറ്റിൽ മത്സരിച്ച എം.എം.കെയും എല്ലാ സീറ്റിലും പിന്നിലാണ്​.

എ.ഐ.എ.ഡി.എം.കെ മുന്നണിയിൽ 79 സീറ്റിൽ എ.ഐ.എ.ഡി.എം.കെ ഒറ്റക്ക്​ മുന്നിട്ട്​ നിൽക്കു​േമ്പാൾ പി.എം.കെ ആറ്​ സീറ്റിലും 20 സീറ്റിൽ മത്സരിച്ച ബി.​െജ.പി അഞ്ച്​ സീറ്റിലും മുന്നിട്ടുനിൽക്കുന്നു.

കന്യാകുമാരി ഉപതെരഞ്ഞെടുപ്പിൽ മുൻ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്​ണനെതിരെ കോൺഗ്രസി​െൻറ വിജയ്​ വസന്ത്​ ഭൂരിഭക്ഷം 61,442 ആയി ഉയർത്തി.

കോൺഗ്രസ്​ എം.പി എച്ച്​. വസന്തകുമാറി​ന്‍റെ നിര്യാണത്തെ തുടർന്നാണ്​ ഉപതെരഞ്ഞെടുപ്പ്​ നടന്നത്​. എച്ച്​. വസന്തകുമാറി​ന്‍റെ മകനാണ്​ വിജയ്​ വസന്തകുമാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - Commander Stalin to the Chief Minister's chair
Next Story