Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ധന വിലവർധനക്കെതിരെ വേറിട്ട പ്രതിഷേധം; നടൻ വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളിൽ

text_fields
bookmark_border
ഏറെ ബുദ്ധിമുട്ടിയാണ് പൊലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്
vijay cycle
cancel

ചെന്നൈ: തമിഴ് നടന്‍ വിജയ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വന്നത് സൈക്കിളില്‍. ഇന്ധനവിലയില്‍ പ്രതിഷേധിച്ചാണ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയതെന്ന് നടനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സിറ്റി ബുത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.

ജനപ്രിയതാരം സാധാരണക്കാരനെപ്പോലെ റോഡിലൂടെ സൈക്കിളോടിക്കുന്നത് കണ്ട് ആരാധകരുടെ നിയന്ത്രണം വിട്ടു. ഒപ്പം വണ്ടിയോടിച്ചും മൊബൈലിൽ വിഡിയോ ഷൂട്ട് ചെയ്തുകൊണ്ടും വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ഒടുവില്‍ പൊലീസ് ലാത്തി ഉപയോഗിച്ചാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.

നേരത്തെ മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു. എൽദാംസ് റോഡിലെ കോർപ്പറേഷൻ സ്‌കൂളിലാണ് കമൽ ഹാസൻ വോട്ട് രേഖപ്പെടുത്തിയത്. രജനികാന്തും അജിത്തും ശാലിനിയും വോട്ട് ചെയ്യാനെത്തി. തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിലെ സ്റ്റെല്ലാ മേരീസ് കോളജിലാണ് രജനികാന്തിന്റെ വോട്ട്. തിരുവാൺമിയൂർ സ്‌കൂളിലാണ് അജിത്തും ശാലിനിയും വോട്ട് രേഖപ്പെടുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Vijay cycles to polling booth to cast his vote
Next Story