Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_right'ഇരട്ടച്ചങ്കൻ...

'ഇരട്ടച്ചങ്കൻ പൊളിയാണ്​; പക്ഷേ, കൈപ്പത്തിക്ക്​ വോട്ട്​ ചെയ്യണം' ധർമജ​ന്​ വോട്ട്​ തേടി​ നടി തെസ്നിഖാൻ

text_fields
bookmark_border
ഇരട്ടച്ചങ്കൻ പൊളിയാണ്​; പക്ഷേ, കൈപ്പത്തിക്ക്​ വോട്ട്​ ചെയ്യണം ധർമജ​ന്​ വോട്ട്​ തേടി​ നടി തെസ്നിഖാൻ
cancel
camera_alt

യു.ഡി.എഫ് കുടുംബസംഗമത്തിൽ നടി തെസ്നിഖാൻ ധർമജനൊപ്പം. പു.ക.സ വിഡി​യോയിൽ തെസ്​നി ഖാൻ

ബാ​ലു​ശ്ശേ​രി: 'സഖാവ്​ നമ്മുടെ ചങ്കാണ്​, ഇരട്ടച്ചങ്കൻ പൊളിയാണ്..' എന്ന്​ പാട്ടുപാടിയ നടി തെസ്​നിഖാൻ കോൺഗ്രസിന്​ വോട്ട്​ തേടി പ്രചാരണത്തിനിറങ്ങി. ഇടതുപക്ഷത്തിന്​ വോട്ടുതേടി പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ) ഇറക്കിയ വിവാദ വിഡിയോയിലെ നായികയായ പ്ര​ശ​സ്ത സി​നി​മ നടി തെസ്നിഖാനാണ്​ യു.ഡി.എഫ്​ സ്​ഥാനാർഥി ധർമജനുവേണ്ടി വോട്ടഭ്യർഥിച്ച്​ കോഴിക്കോട്​ ബാലുശ്ശേരി മണ്ഡലത്തിൽ പര്യടനം നടത്തിയത്​. ഇതാണ്​ പി.ആർ വർക്കും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസമെന്ന്​ സോഷ്യൽ മീഡിയയിൽ പരിഹാസമുയർന്നു.


യു.ഡി.എഫ് കുടുംബസംഗമത്തിൽ നടി തെസ്നിഖാൻ ധർമജനുവേണ്ടി വോട്ടഭ്യർഥന നടത്തുന്നു


തെസ്​നി ഖാനെ നായികയാക്കി പുകസ എറണാകുളം ജില്ലാ കമ്മിറ്റി ഇറക്കിയ ഹ്രസ്വ വീഡിയോ ഉള്ളടക്കത്തിന്‍റെ പേരിൽ വൻ വിവാദമായിരുന്നു. വിഡിയോയിലൂടെ പ്രചരിപ്പിക്കുന്ന 'പിന്തിരിപ്പൻ' സ്വഭാവവും മുസ്​ലിംകളെ തീവ്രവാദ മുദ്രകുത്തിയതും വ്യാപകമായ വിമർശനങ്ങൾക്കിടയാക്കി. തുടർന്ന്​ വീഡിയോകൾ പിൻവലിക്കാൻ സംഘടന നിർബന്ധിതമാവുകയായിരുന്നു. ഗുണനിലവാരം ഇല്ലെന്ന തിരിച്ചറിവിനെ തുടർന്നാണ്​ ഈ വീഡിയോകൾ പിൻവലിച്ചതെന്ന്​ പുകസ സംസ്ഥാന പ്രസിഡന്‍റ്​ ഷാജി എൻ കരുൺ വ്യക്​തമാക്കിയിരുന്നു.

ഞാ​യ​റാ​ഴ്​​ച ബാ​ലു​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കൂ​ന​ഞ്ചേ​രി, ക​ണ്ണ​ങ്കോ​ട്, പ​റ​മ്പി​ൻ​മു​ക​ൾ, താ​നി​ക്കു​ഴി, പു​ളി​ക്കൂ​ൽ താ​ഴെ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന യു.​ഡി.​എ​ഫ് കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലാണ്​ തെ​സ്നി​ഖാൻ പ​ങ്കെടുത്തത്​. ​

അതിനിടെ, ബാ​ലു​ശ്ശേ​രി​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി സി​നി​മ-​സീ​രി​യ​ൽ രം​ഗ​ത്തെ താ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ബാ​ലു​ശ്ശേ​രി മ​ണ്ഡ​ല​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്മാ​രാ​യ ക​ലാ​ഭ​വ​ൻ ഷാ​ജോ​ണും ഹ​രീ​ഷ് ക​ണാ​ര​നും ചാ​ന​ൽ മി​മി​ക്രി താ​ര​ങ്ങ​ളാ​യ അ​ജി​ത്, ജി​േ​ൻ​റാ, അ​ജീ​ഷ്, എ​ബി എ​ന്നി​വ​രും മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ​സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന കു​ടും​ബ സം​ഗ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. അ​ഹ​മ്മ​ദ്​​കു​ട്ടി ഉ​ണ്ണി​കു​ളം, കെ. ​ബാ​ല​കൃ​ഷ്ണ​ൻ കി​ടാ​വ്, കെ. ​രാ​മ​ച​ന്ദ​ൻ മാ​സ്​​റ്റ​ർ, ഫൈ​സ​ൽ അ​ത്തോ​ളി, വി.​സി. വി​ജ​യ​ൻ, എ.​കെ. അ​ബ്​​ദു​സ്സ​മ​ദ്, വ​രു​ൺ​കു​മാ​ർ എ​ന്നി​വ​രും യോ​ഗ​ങ്ങ​ളി​ൽ സം​ബ​ന്ധി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dharmajanpukasaassembly election 2021Thesnikhan
News Summary - pukasa video heroine Actress Thesnikhan seeks votes for Dharmajan
Next Story