എ.ടി.എം കൗണ്ടര്‍ തകര്‍ത്ത ബീഹാർ സ്വദേശി അറസ്റ്റില്‍
text_fieldsമുഹമ്മദ് തന്‍വീര്‍
വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവ് ജങ്ഷനു സമീപം കാനറ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ച കേസിലെ പ്രതിയെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ അരാറിയ ജില്ലയില്‍ മോഹന്‍പൂര്‍ രാംപൂര്‍ ബുദ്ധേശ്രീയില് മുഹമ്മദ് തന്‍വീറിനെ (28) ആണ് പൊലീസ് പിടികൂടിയത്. ഇയാള്‍ വട്ടിയൂര്‍ക്കാവിനു സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരനാണ്. ഈ മാസം 21 ഞായറാഴ്ച രാത്രി 11.45 ഓടെയായിരുന്നു കവര്‍ച്ചാ ശ്രമം നടന്നത്. എ.ടി.എം കൗണ്ടറിനുളളില്‍ പ്രവേശിച്ച മുഹമ്മദ് എ.ടി.എം മെഷീന്റെ മുന്‍ ഭാഗത്തുളള പാനല്‍ ഡോര്‍ പൊളിച്ച ശേഷം ബാറ്ററി പാനല്‍ ഇളക്കി മാറ്റുന്ന സമയം സെക്യൂരിറ്റി അലാറം മുഴങ്ങിയതോടെ കവര്‍ച്ചാ ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദിനെ കഴിഞ്ഞ ദിവസം ഷാഡോ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

