Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightഷിഗ​െല്ലയെ തളക്കാൻ...

ഷിഗ​െല്ലയെ തളക്കാൻ ഇന്ന് പ്രത്യേകദൗത്യം

text_fields
bookmark_border
ഷിഗ​െല്ലയെ തളക്കാൻ ഇന്ന് പ്രത്യേകദൗത്യം
cancel
camera_alt

കോ​ളി​യാ​ടി മാ​ർ​ബ​സേ​ലി​യോ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഷി​ഗ​​െല്ല സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദീ​ഖി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ചേ​ർ​ന്ന യോ​ഗം

സുൽത്താൻ ബത്തേരി: ബത്തേരി കോളിയാടി മാർബസേലിയോസ് സ്കൂളിലെ രണ്ട് വിദ്യാർഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചതിനെ തുടർന്ന് ബുധനാഴ്ച ജില്ലയിൽ പ്രത്യേക പ്രതിരോധദൗത്യം. പരിസര പ്രദേശങ്ങളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാന്‍ ബുധനാഴ്ച സ്‌പെഷല്‍ ഡ്രൈവ് നടത്തുമെന്ന് കൃഷി മന്ത്രി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ സുല്‍ത്താന്‍ ബത്തേരി ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഷിഗെല്ല സ്ഥിരീകരിച്ചിന് ശേഷമുള്ള തുടര്‍പ്രവര്‍ത്തനങ്ങളും അവയുടെ ഏകോപനവും ഉറപ്പുവരുത്താന്‍ യോഗത്തില്‍ തീരുമാനമായി. ശുചിത്വം ഉറപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അച്ചടിച്ച് എല്ലാ സ്‌കൂളുകളിലും വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും എത്തിക്കും. ജനപ്രതിനിധികളും വിദ്യാഭ്യാസ, ആരോഗ്യ, ട്രൈബല്‍ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും മറ്റ് വിദഗ്ധരും ഉള്‍പ്പെടുന്ന യോഗത്തില്‍ സ്‌കൂളുകളുടെയും വീടുകളുടെയും ഉന്നതികളുടെയും നിരീക്ഷണം സംബന്ധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. ഐ.സി. ബാലകൃഷണല്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന്‍, കലക്ടര്‍ ഡി.ആര്‍. മേഘശ്രീ, സബ് കലക്ടര്‍ അതുല്‍ സാഗര്‍, ഡി.എം.ഒ ഡോ. കെ.ടി. രേഖ, മറ്റ് ജനപ്രതിനിധികള്‍, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.

സ്ഥിതിഗതി നിയന്ത്രണ വിധേയമെന്ന്

നിലവില്‍ സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു. രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ വീടുകളിലുള്ള മറ്റ് കുട്ടികള്‍ പഠിക്കുന്ന 12 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 11 സ്‌കൂളുകളും ഒരു എൻജിനീയറിങ് കോളജുമാണ് ഇത്തരത്തിലുള്ളത്. ഇവിടങ്ങളില്‍ പ്രത്യേകം നിരീക്ഷണം നടത്തും. മെഡിക്കല്‍ സംഘങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തും. നിലവില്‍ പഞ്ചായത്തുകള്‍ക്ക് മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. കൂടുതല്‍ പണം ആവശ്യമുണ്ടെങ്കില്‍ ജില്ല ഭരണകൂടവും പഞ്ചായത്തുകളും ചര്‍ച്ച ചെയ്ത് ലഭ്യമാക്കും.

ആശുപത്രിയിൽനിന്ന് മടങ്ങിയവരെ നിരീക്ഷിക്കും

ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട് വീടുകളിലേക്ക് മടങ്ങിയ ചില കുട്ടികള്‍ വീണ്ടും ആശുപത്രിയിലേക്ക് മടങ്ങിയെത്തിയ സാഹചര്യത്തില്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട കുട്ടികളുടെ നിരീക്ഷണത്തിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. ആവശ്യമായ മരുന്നുകളും ചികിത്സാ സംവിധാനങ്ങളും നിലവില്‍ സ്റ്റോക്കുണ്ട്. സ്‌കൂളുകളിലെ കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ എന്തെങ്കിലും അപാകതകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 35 ആദിവാസി വിദ്യാര്‍ഥികളുടെ ആരോഗ്യനിലയില്‍ പ്രത്യേക നിരീക്ഷണം തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

ലക്ഷണങ്ങളുമായി 58 പേർ ചികിത്സയിൽ

സുൽത്താൻ ബത്തേരി: ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതോടെ ആകെ മൂന്ന് പേർക്ക് രോഗബാധ. 58 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 14 പേർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും 44 പേർ സ്വകാര്യ ആശുപത്രിയിലുമാണ്. 473 പേർക്കാണ് ഇതുവരെ രോഗലക്ഷണങ്ങൾ പ്രകടമായിട്ടുള്ളത്. ഇവരിൽ 470 പേരും സ്കൂൾ വിദ്യാർഥികളാണ്. ഒരു അധ്യാപികയും രണ്ട് രക്ഷിതാക്കളും രോഗലക്ഷണങ്ങളുള്ളവരിൽ പെടുന്നു.

രോഗബാധ സ്ഥിരീകരിക്കപ്പെട്ട എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ കുടുംബാംഗങ്ങളായ 489 പേരെ ബന്ധപ്പെടുകയും ഇവരിൽ 16 പേർക്ക് ലക്ഷണങ്ങളുള്ളതായി അറിയിക്കുകയും ചെയ്തു. ഇവരെ ആശുപത്രികളിൽ എത്തിച്ച് പരിശോധിച്ചു. ഇതിൽ 14 പേരെയും വിട്ടയക്കുകയും രണ്ട് പേരെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ സഹോദരങ്ങൾ പഠിക്കുന്ന മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജാഗ്രത തുടരുകയാണ്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ല -മന്ത്രി കെ. മുരളീധരൻ

ഷിഗെല്ല രോഗബാധ സംബന്ധിച്ച് ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ചികിത്സയിലുള്ളവരെ സന്ദർശിച്ചശേഷം സുൽത്താൻ ബത്തേരി ഗസ്റ്റ് ഹൗസിൽ നടന്ന അവലോകന യോഗത്തിലും മന്ത്രി പങ്കെടുത്തു. രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ ചികിത്സക്കായി പ്രത്യേക പ്രോട്ടോക്കോൾ തയാറാക്കാൻ മന്ത്രി നിർദേശം നൽകി. വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകളിലും ഹോട്ടലുകളിലും ശക്തമായ പരിശോധന നടത്താനും ശുചിത്വം ഉറപ്പുവരുത്താനുമുള്ള നിർദേശവും മന്ത്രി നൽകി.

സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള കു​ട്ടി​ക​ളെ ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കുള്ള എല്ലാ സൌകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമായ മരുന്നുകളും ലഭ്യമാണെന്നും മന്ത്രി അറിയിച്ചു. എം.എല്‍.എമാരായ ഐ.സി. ബാലകൃഷണല്‍, ഉഷാ വിജയൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന്‍, സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ റസീന അബ്ദുൾ ഖാദർ, സബ് കലക്ടര്‍ അതുല്‍ സാഗര്‍, ഡി.എം.ഒ ഡോ. കെ.ടി. രേഖ, ജനപ്രതിനിധികൾ, ജില്ലതല ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പ് അധികൃതർ എന്നിവര്‍ പങ്കെടുത്തു.

പ്രതിരോധം ഊർജിതമാക്കി തദ്ദേശ സ്ഥാപനങ്ങൾ

കോളിയാടി സ്കൂളിലെ കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധം പ്രവർത്തനങ്ങൾ ഊർജിതമാക്കി തദ്ദേശ സ്ഥാപനങ്ങൾ. നെന്മേനി, നൂല്‍പ്പുഴ, അമ്പലവയല്‍ പഞ്ചായത്തുകളിലും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലും ചൊവ്വാഴ്ച പ്രത്യേക യോഗം ചേർന്നു. ജനപ്രതിനിധികളും വിദ്യാഭ്യാസ, ആരോഗ്യ, ട്രൈബല്‍ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും മറ്റ് വിദഗ്ധരും യോഗങ്ങളിൽ പങ്കെടുത്തു.

കോ​ളി​യാ​ടി​യി​ൽ ഷി​ഗ​​െല്ല സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നെ​ൻ​മേ​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന പ്ര​ത്യേ​ക​യോ​ഗം സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോളിയാടി സ്കൂളിലെ കിണറുകളിൽനിന്നുള്ള വെള്ളം വാട്ടർ അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിലെ പ്രത്യേക സംഘം പരിശോധനയ്ക്കായി കൊണ്ടുപോയി. ഒരു കുഴൽ കിണറും ഒരു ഓപ്പൺ കിണറുമാണ് ഇവിടെയുള്ളത്. രണ്ട് കിണറുകൾക്കും പ്രത്യേകം ടാങ്കുകളുണ്ട്. സ്കൂളിൽ പാചകത്തിനായി ഉപയോഗിക്കുന്നത് കുഴൽ കിണറിലെ വെള്ളമാണ്. ഓപ്പൺ കിണറിലെ വെള്ളം ടോയ്‌ലറ്റിലേക്കും കൈ കഴുകാനുള്ള ടാപ്പുകളിലേക്കും മാറ്റുമാണ് കണക്ട് ചെയ്തിട്ടുള്ളത്. ടാപ്പുകളിൽനിന്നുള്ള വെള്ളം പരിശോധനക്ക് എടുത്തിട്ടുണ്ട്.

രണ്ട് കിണറുകളിലെയും വെള്ളം സ്കൂൾ തുറക്കുംമുമ്പ് വൃത്തിയാക്കിയതായി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പിനും ബാധ്യതയുണ്ട്. വെള്ളത്തിലൂടെയാണ് രോഗബാധ ഉണ്ടായതെങ്കിൽ ആരുടെ ഭാഗത്താണ് വീഴ്ചപറ്റിയതെന്നും കണ്ടെത്തേണ്ടിയിരിക്കുന്നു.

കു​ട്ടി​ക​ളെ ഭ​ക്ഷ്യ​ക​മീ​ഷ​ന്‍ അം​ഗം സ​ന്ദ​ര്‍ശി​ച്ചു

വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കോ​ളി​യാ​ടി മാ​ര്‍ ബ​സേ​ലി​യോ​സ് എ.​യു.​പി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളെ ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന ഭ​ക്ഷ്യ​ക​മീ​ഷ​ന്‍ അം​ഗം പി. ​ര​മേ​ശ​നും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ര്‍ശി​ച്ചു. സ്‌​കൂ​ളി​ലെ അ​ധ്യാ​പ​രോ​ടും ര​ക്ഷി​താ​ക്ക​ളോ​ടും വി​ദ്യാ​ര്‍ത്ഥി​ക​ളോ​ടും വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സി​ലെ നൂ​ണ്‍ ഫീ​ഡി​ങ് സൂ​പ്പ​ര്‍വൈ​സ​ര്‍, സു​ല്‍ത്താ​ന്‍ ബ​ത്തേ​രി ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍, സു​ല്‍ത്താ​ന്‍ ബ​ത്തേ​രി ഉ​പ​ജി​ല്ല നൂ​ണ്‍മീ​ല്‍ ഓ​ഫി​സ​ര്‍ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ക​ല​ക്ട‍ർ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു

ക​ൽ​പ​റ്റ: ഷി​ഗ​​െല്ല രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ല​ക്ട‍ർ ഡി.​ആ‍ർ. മേ​ഘ​ശ്രീ ജി​ല്ല​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. ജൂ​ൺ അ​ഞ്ചി​ന് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ തേ​ടി​യ കു​ട്ടി​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ര്‍.​ടി.​പി.​സി.​ആ‍ർ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച ര​ണ്ട് സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ‍ർ ഡോ. ​കെ.​ടി. രേ​ഖ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. 19 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം വ​രാ​നു​ണ്ട്.

നി​ല​വി​ൽ മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗ​ബാ​ധ വ്യാ​പി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. പ​നി​യും വ​യ​റി​ള​ക്ക​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ തേ​ടി​യ എ​ല്ലാ കു​ട്ടി​ക​ളു​ടെ​യും വീ​ടു​ക​ളു​മാ​യി ആ​രോ​ഗ്യ​പ്ര​വ‍ർ​ത്ത​ക​ർ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. കു​ടും​ബാം​ഗ​ങ്ങ​ളി​ൽ ആ​ർ​ക്കെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​വു​ക​യാ​ണെ​ങ്കി​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വീ​ടു​ക​ളി​ലെ കി​ണ​റു​ക​ൾ ക്ലോ​റി​നേ​റ്റ് ചെ​യ്യാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഇ​തി​ന് പു​റ​മെ ഷി​ഗ​​െല്ല രോ​ഗ​ബാ​ധ​യെ​ക്കു​റി​ച്ചും രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചും വ്യാ​പ​ക​മാ​യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ‍ർ​ത്ത​ന​ങ്ങ​ളും ന​ട​ത്ത​ണ​മെ​ന്ന് ക​ല​ക്ട​ർ നി​ർ​ദേ​ശി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ചി​കി​ത്സ​യാ​ണ് ന​ൽ​കി​വ​രു​ന്ന​ത്.

കു​ട്ടി​ക​ൾ എ​ല്ലാ​വ​രും മ​രു​ന്നു​ക​ളോ​ട് ന​ന്നാ​യി പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ക​യാ​ണെ​ന്നും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ‍ർ അ​റി​യി​ച്ചു. ഷി​ഗ​​െല്ല സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​റ്റ് സ്കൂ​ളു​ക​ളി​ലെ​യും കി​ണ​റു​ക​ളി​ൽ നി​ന്നു​ള്ള വെ​ള്ളം വീ​ണ്ടും പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ക​ല​ക്ട‍ർ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കി​ണ​റു​ക​ൾ കൃ​ത്യ​മാ​യി ക്ലോ​റി​നേ​റ്റ് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നും ക​ള​ക്ട‍ർ നി​ർ​ദേ​ശം ന​ൽ​കി. സ​ബ് ക​ല​ക്ട‍ർ അ​തു​ൽ സാ​ഗ‍ർ, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​രു​ൺ പ​വി​ത്ര​ൻ, എ.​ഡി.​എം എ. ​ജ​യ​ശ്രീ, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ​മാ​ർ, മൂ​ന്ന് താ​ലൂ​ക്കു​ക​ളി​ലെ​യും ത​ഹ​സി​ൽ​ദാ​ർ​മാ​ർ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ല​ത​ല ഉ​ദ്യോ​ഗ​സ്ഥ‍ർ എ​ന്നി​വ‍ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Department of HealthDistrict administrationshigella virusWayanadSpecial mission
News Summary - Special mission today to combat Shigella
Next Story