താരപ്രചാരകരുടെ എണ്ണം കൂട്ടി; പാർട്ടികൾക്ക് 40 താര പ്രചാരകരെ അണിനിരത്താം
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് വന്നതോടെ, രാഷ്ട്രീയ പാർട്ടികൾക്ക് അനുവദിക്കപ്പെട്ട താരപ്രചാരകരുടെ എണ്ണം വർധിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ അനുമതി നൽകി. ഇതോടെ, അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി അംഗീകൃത ദേശീയ-സംസ്ഥാന പാർട്ടികൾക്ക് 40 താര പ്രചാരകരെ അണിനിരത്താം. രജിസ്റ്റർ ചെയ്ത മറ്റ് പാർട്ടികൾക്ക് 20 പേരെയും ഉപയോഗിക്കാം. മഹാമാരിയെ തുടർന്ന് 2020 ഒക്ടോബറിൽ, അംഗീകൃത പാർട്ടികളുടെ താരപ്രചാരകരുടെ എണ്ണം 30 ആക്കി ചുരുക്കിയിരുന്നു. മറ്റ് പാർട്ടികളുടേത് 15 ഉം ആക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

