Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightപു​തു​പ്പ​ള്ളി​യി​ൽ...

പു​തു​പ്പ​ള്ളി​യി​ൽ പ്ര​ത്യേ​കി​ച്ച്​ എ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​മോ?

text_fields
bookmark_border
പു​തു​പ്പ​ള്ളി​യി​ൽ പ്ര​ത്യേ​കി​ച്ച്​ എ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​മോ?
cancel

പു​തു​പ്പ​ള്ളി: 53 വ​ർ​ഷ​മാ​യി ഉ​മ്മ​ൻ ചാ​ണ്ടി​യ​ല്ലാ​തെ മ​റ്റാ​രെ​യും ജ​യി​പ്പി​ക്കാ​ത്ത മ​ണ്ഡ​ല​മാ​ണ്​ പു​തു​പ്പ​ള്ളി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ വ​ന്ന​പ്പോ​ൾ മ​ക​ൻ ചാ​ണ്ടി ഉ​മ്മ​നെ റെ​ക്കോ​ർ​ഡ്​ ഭൂ​രി​പ​ക്ഷ​ത്തി​ന്​ അ​നു​ഗ്ര​ഹി​ച്ച​വ​രു​മാ​ണ്. മ​റി​ച്ചെ​ന്തെ​ങ്കി​ലും സം​ഭ​വി​ക്ക​ണ​മെ​ങ്കി​ൽ അ​ത്ഭു​ത​ങ്ങ​ൾ​ത​ന്നെ കാ​ഴ്ച​വെ​ക്ക​ണ​മെ​ന്ന്​ ഇ​ട​തു​പ​ക്ഷ​ത്തി​നും ന​ന്നാ​യ​റി​യാം. അ​തു​കൊ​ണ്ടു​ത​ന്നെ ആ​ഞ്ഞു​മു​റു​ക്കി​യാ​ണ്​ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പു​റ​പ്പാ​ട്. പ​ക്ഷേ, ച​രി​ത്ര​വും ക​ണ​ക്കു​ക​ളും അ​ത്ര ആ​ശാ​വ​ഹ​മ​ല്ലെ​ന്നും അ​വ​ർ​ക്ക​റി​യാം.

1970ൽ ​ക​ന്നി​യ​ങ്കം കു​റി​ച്ച​തു മു​ത​ൽ 2023ൽ ​മ​രി​ക്കു​ന്ന​തു​വ​രെ തോ​ൽ​വി​യ​റി​യാ​തെ ഉ​മ്മ​ൻ ചാ​ണ്ടി ജ​യി​ച്ചു​മാ​ത്രം ക​യ​റി​യ മ​ണ്ഡ​ല​മാ​ണ്​ പു​തു​പ്പ​ള്ളി. സി.​പി.​എ​മ്മി​ന്‍റെ സി​റ്റി​ങ്​ സീ​റ്റി​ൽ 1970ൽ ​ഇ.​എം. ​ജോ​ർ​ജി​നെ ആ​ദ്യ അ​ങ്ക​ത്തി​ൽ ത​റ​പ​റ്റി​ക്കു​മ്പോ​ൾ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഭൂ​രി​പ​ക്ഷം 7288 വോ​ട്ടാ​യി​രു​ന്നു. അ​തി​നു ശേ​ഷം മ​റ്റൊ​രു തെ​ര​​ഞ്ഞെ​ടു​പ്പി​ലും ഭൂ​രി​പ​ക്ഷം അ​തി​ൽ കു​റ​ഞ്ഞി​ല്ല. വി.​എ​ൻ. വാ​സ​വ​ൻ, റെ​ജി സ​ഖ​റി​യ, ചെ​റി​യാ​ൻ ഫി​ലി​പ്, സി​ന്ധു ജോ​യ്, സു​ജ സൂ​സ​ൻ ജോ​ർ​ജ്, ജെ​യ്ക്​ സി. ​തോ​മ​സ്​ തു​ട​ങ്ങി പ​ല​രും വ​ന്നി​ട്ടും ഉ​മ്മ​ൻ ചാ​ണ്ടി ഇ​ള​കി​യി​ല്ല. 2023ൽ ​ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ര​ണ​ത്തി​നു ശേ​ഷം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​പ്പോ​ൾ 37,719 എ​ന്ന റെ​ക്കോ​ർ​ഡ്​ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു പു​തു​പ്പ​ള്ളി​ക്കാ​ർ മ​ക​നെ വി​ജ​യി​പ്പി​ച്ച​ത്.

അ​ങ്ങ​നെ​യൊ​ക്കെ​യു​ള്ള പു​തു​പ്പ​ള്ളി​യി​ൽ ഇ​ക്കു​റി ഇ​ട​തു​പ​ക്ഷം മ​ത്സ​ര​ത്തി​നി​റ​ക്കി​യി​രി​ക്കു​ന്ന​ത്​ മ​ണ്ഡ​ല​ത്തി​ൽ ത​ന്നെ​യു​ള്ള മു​തി​ർ​ന്ന നേ​താ​വ്​ കെ.​എം. രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ്. വി​ദ്യാ​ർ​ഥി-​യു​വ​ജ​ന രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ സി.​പി.​എം നേ​തൃ​നി​ര​യി​ലേ​ക്കു​യ​ർ​ന്നു വ​ന്ന​യാ​ളാ​ണ്​ കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ. എ​സ്.​എ​ഫ്.​ഐ ജി​ല്ല പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന രാ​ധാ​കൃ​ഷ്ണ​ൻ ഡി.​വൈ.​എ​ഫ്.​ഐ നേ​തൃ​ത്വ​ത്തി​ലു​മെ​ത്തി. സി.​പി.​എം പു​തു​പ്പ​ള്ളി ഏ​രി​യ സെ​ക്ര​ട്ട​റി​യും പാ​മ്പാ​ടി ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ച പ​രി​ച​യ​വു​മു​ണ്ട്. ഒ​മ്പ​ത്​ വ​ർ​ഷ​മാ​യി പാ​ർ​ട്ടി​യു​ടെ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗ​വു​മാ​ണ്.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച റെ​ക്കോ​ർ​ഡ്​ ഭൂ​രി​പ​ക്ഷം ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ സ​ഹ​താ​പ​ത​രം​ഗ​മ​ല്ലെ​ന്ന്​ തെ​ളി​യി​ക്കേ​ണ്ട ബാ​ധ്യ​ത​യാ​ണ്​ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചാ​ണ്ടി ഉ​മ്മ​നു​ള്ള​ത്. വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​വും ഡ​ൽ​ഹി സെ​ന്‍റ്​ സ്റ്റീ​ഫ​ൻ​സ്​ കോ​ള​ജ്, ഡ​ൽ​ഹി യൂ​നി​വേ​ഴ്​​സി​റ്റി, നാ​ഷ​ന​ൽ ലോ ​യൂ​നി​വേ​ഴ്​​സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ഠ​ന​ത്തി​നു ശേ​ഷം സു​പ്രീം​കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യ അ​നു​ഭ​വ​വു​മാ​യാ​ണ്​ ചാ​ണ്ടി ഉ​മ്മ​ൻ കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തു​ന്ന​ത്. ഏ​താ​നും മാ​സം മു​മ്പ്​ ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ലെ എ​ട്ട്​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഏ​ഴും ഒ​പ്പം നി​ന്ന​തി​ന്‍റെ ആ​ത്​​മ​വി​ശ്വാ​സ​മു​ണ്ട്​ യു.​ഡി.​എ​ഫി​ന്.

ര​വീ​ന്ദ്ര​നാ​ഥ്​ വാ​ക​ത്താ​ന​മാ​ണ്​ ബി.​ജെ.​പി​യു​ടെ സ്ഥാ​നാ​ർ​ഥി. ബി.​ജെ.​പി മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്​ എ​ൻ. ഹ​രി 2021ൽ ​നേ​ടി​യ​തി​നെ​ക്കാ​ൾ അ​യ്യാ​യി​ര​ത്തോ​ളം വോ​ട്ടു​ക​ൾ കു​റ​വാ​ണ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലി​ജി​ൻ ലാ​ലി​ന്​ ല​ഭി​ച്ച​ത്. അ​തി​നെ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്താ​നാ​വു​മോ എ​ന്ന​താ​ണ്​ എ​ൻ.​ഡി.​എ മു​ന്ന​ണി​യും ഉ​റ്റു​നോ​ക്കു​ന്ന​ത്.

ചാ​ണ്ടി ഉ​മ്മ​ൻ



" യു.​ഡി.​എ​ഫ്​ അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്ന്​ ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു. ക​ഴി​ഞ്ഞ 10 വ​ർ​ഷം മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​നം ത​ട​സ്സ​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​റി​നെ​തി​രെ പു​തു​പ്പ​ള്ളി​ക്കാ​ർ വി​ധി​യെ​ഴു​തും. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കാ​ല​ത്തു​ണ്ടാ​യ വി​ക​സ​നം തു​ട​രും. ത​ല​പ്പാ​ടി സൂ​പ്പ​ർ സ്​​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി വി​ക​സ​നം ല​ക്ഷ്യം. സ്​​പോ​ർ​ട്​​സ്, വി​നോ​ദം, അ​ടി​സ്ഥാ​ന സൗ​ക​ര്യം എ​ന്നീ മേ​ഖ​ല​ക​ളി​ലെ വി​ക​സ​ന​ത്തി​നാ​യി പ​രി​ശ്ര​മി​ക്കും. "


കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ




" ഇ​ക്കു​റി ഇ​ട​തു​പ​ക്ഷം മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കും. കേ​ര​ള​മൊ​ട്ടാ​കെ ന​ട​ക്കു​ന്ന വി​ക​സ​ന​ത്തി​നൊ​പ്പം പു​തു​പ്പ​ള്ളി വി​ക​സി​ച്ചി​ല്ലെ​ന്ന്​ ജ​ന​ങ്ങ​ൾ​ക്ക​റി​യാം. 55 വ​ർ​ഷം യു.​ഡി.​എ​ഫ്​ കൈ​വ​ശം വെ​ച്ചി​ട്ടും ഒ​രു മാ​റ്റ​വും പു​തു​പ്പ​ള്ളി​ക്കു​ണ്ടാ​യി​ട്ടി​ല്ല. അ​വ​ർ മാ​റ്റ​ത്തി​നാ​യി വോ​ട്ടു ചെ​യ്യും. മ​ണ്ഡ​ല​ത്തി​ന്‍റെ ച​രി​ത്രം മാ​റും."

ര​വീ​ന്ദ്ര​നാ​ഥ്​ വാ​ക​ത്താ​നം





"വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ പു​തു​പ്പ​ള്ളി ഇ​പ്പോ​ഴും പി​ന്നി​ലാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന വി​ക​സ​നം നേ​രി​ട്ട്​ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ശ്ര​മി​ക്കും"

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly electionMalayalam NewsPutupalliChandy Oommen
News Summary - assembly election; Will anything special happen in Putupalli?
Next Story