അന്തിമചിത്രം തെളിഞ്ഞു; ജില്ലയില്‍ 21 സ്ഥാനാർഥികള്‍
text_fieldsകൽപറ്റ: നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിനവും പിന്നിട്ടതോടെ വയനാട്ടിലെ മൽസര ചിത്രം തെളിഞ്ഞു. ജില്ലയില്‍ മത്സര രംഗത്തുള്ളത് ആകെ 21 സ്ഥാനാർഥികള്‍. മാനന്തവാടി മണ്ഡലത്തില്‍ മൂന്ന് പേരും സുല്‍ത്താന്‍ ബത്തേരിയില്‍ എട്ട് പേരും കല്പറ്റയില് 10 പേരുമാണ് മത്സര രംഗത്തുള്ളത്.
കല്പറ്റ മണ്ഡലത്തിലെ ഡി. രാജന് (ആര്‍ജെഡി) പത്രിക പിന്‍വലിക്കുകയായിരുന്നു. ബത്തേരി മണ്ഡലത്തിൽ ബാലകൃഷ്ണന് എടക്കല്‍, രാജേഷ് ആര് എം എന്നിവർ സ്വതന്ത്രരായും മത്സരിക്കുന്നുണ്ട്.കൽപറ്റയിൽ അനില്‍കുമാര്‍, ടി.കെ ഉമ്മര്‍, രാധാകൃഷ്ണന് എം, സിദ്ദീഖ് എന്നിവരാണ് സ്വതന്ത്രരായി മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

