Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightUttarakhandchevron_rightജനറൽ ബിപിന്‍...

ജനറൽ ബിപിന്‍ റാവത്തിന്‍റെ സഹോദരൻ വിജയ് റാവത്ത് ബി.ജെ.പിയിൽ

text_fields
bookmark_border
vijay rawat 19122
cancel

ന്യൂഡൽഹി: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്താ സേനാ മേധാവി ജനറൽ ബിപിന്‍ റാവത്തിന്‍റെ സഹോദരൻ റിട്ട. കേണൽ വിജയ് റാവത്ത് ബി.ജെ.പിയിൽ ചേർന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വിജയ് റാവത്ത് പാർട്ടിയിൽ ചേർന്നത്. വിജയ് റാവത്ത് ബി.ജെ.പിയിലെത്തുമെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെയും ബി.ജെ.പിയുടെയും സംസ്ഥാന വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തനിക്ക് ഇഷ്ടമാണെന്നും തന്‍റെ സഹോദരന്‍ ബിപിന്‍ റാവത്തിനും ഇതേ ചിന്താഗതികളാണ് ഉണ്ടായിരുന്നെന്നും മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം വിജയ് റാവത്ത് പറഞ്ഞു. ബി.ജെ.പി ആവശ്യപ്പെടുകയാണെങ്കിൽ ഉത്തരാഖണ്ഡിലെ ജനങ്ങളെ സേവിക്കാന്‍ താനും കൂടെ ചേരുമെന്ന് റാവത്ത് മറുപടി നൽകി.

Show Full Article
TAGS:Vijay RawatBipin RawatAssembly election 2022
News Summary - Late CDS General Bipin Rawat’s brother Colonel (retd) Vijay Rawat joins BJP
Next Story