Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാഷ്ട്ര ഗവർണറുടെ ബന്ധു മായ കോഷിയാരി ബി.ജെ.പി വിട്ട് ​കോൺഗ്രസിൽ

text_fields
bookmark_border
Maya Koshyari joins congress
cancel

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ബി.ജെ.പിക്ക് തിരിച്ചടി നൽകിക്കൊണ്ട് മുൻ മുഖ്യമന്ത്രിയും മഹാരാഷ്ട്ര ഗവർണറുമായ ഭഗത് സിങ് കോഷിയാരിയുടെ ബന്ധുവും മഹിള മോർച്ച നേതാവുമായിരുന്ന മായ കോഷിയാരി പാർട്ടി വിട്ടു.

രണ്ടുതവണ ബിന്ദുഖട്ട മഹിളാ മോർച്ച അധ്യക്ഷയായിരുന്ന മായയും ആറ് ഭാരവാഹികളും ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നു.

മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഹരീഷ് റാവത്ത് മായക്ക് പാർട്ടി അംഗത്വം നൽകി. കഴിഞ്ഞ മാസം ബി.ജെ.പി പുറത്താക്കിയ മുൻമന്ത്രി ഹരക് സിങ് റാവത്തും കോൺഗ്രസിലെത്തിയിരുന്നു. ഒരുമാസത്തിനിടെ ബി.ജെ.പിക്ക് ഏൽക്കുന്ന രണ്ടാമത്തെ തിരിച്ചടിയാണ് മായയുടെ കൂടുമാറ്റം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - In Uttarakhand BJP's Maya Koshyari Joins Congress
Next Story