Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightUttar Pradeshchevron_rightഅങ്കിൾ എന്‍റെ അച്ഛന്...

അങ്കിൾ എന്‍റെ അച്ഛന് ഒരു വോട്ട് ചെയ്യണേ... !; അ​യോ​ധ്യ​യു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി ഏ​ഴു​വ​യ​സ്സു​കാ​രി

text_fields
bookmark_border
അങ്കിൾ എന്‍റെ അച്ഛന് ഒരു വോട്ട് ചെയ്യണേ... !; അ​യോ​ധ്യ​യു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി ഏ​ഴു​വ​യ​സ്സു​കാ​രി
cancel
camera_alt

ഏഴ്​ വയസ്സുുകാരി ഗായത്രി പാണ്ഡെ എസ്​.പി സ്ഥാനാർഥിയായ പിതാവിന്​ വോട്ട്​ ചോദിച്ച്​ പ്രചാരണം നടത്തുന്നു

അ​യോ​ധ്യ: ഗാ​യ​ത്രി പാ​ണ്ഡെ​ക്ക് തെ​​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു ചെ​യ്യ​ണ​​മെ​ങ്കി​ൽ ഇ​നി​യും 11 വ​ർ​ഷ​മെ​ങ്കി​ലും കാ​ത്തി​രി​ക്ക​ണം. വോ​ട്ടു ചെ​യ്യാ​ൻ പ​റ്റി​ല്ലെ​ങ്കി​ലെ​ന്താ, പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങാ​ൻ ത​ട​സ്സ​മി​​ല്ല​ല്ലോ...?

അ​യോ​ധ്യ മ​ണ്ഡ​ല​ത്തി​ലെ സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി പ​വ​ൻ പാ​ണ്ഡെ​ക്കു​വേ​ണ്ടി വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി വോ​ട്ടു​ചോ​ദി​ക്കു​ന്ന ഏ​ഴു വ​യ​സ്സു​കാ​രി ഗാ​യ​ത്രി പാ​ണ്ഡെ ഇ​തി​ന​കം മ​ണ്ഡ​ല​ത്തി​ന്റെ മ​നം​ക​വ​ർ​ന്നു​ക​ഴി​ഞ്ഞു. വോ​ട്ടു​ചോ​ദി​ക്കു​ന്ന​ത് വേ​റെ​യാ​ർ​ക്കും വേ​ണ്ടി​യ​ല്ല, സ്വ​ന്തം പി​താ​വി​നു വേ​ണ്ടി​ത്ത​ന്നെ​യാ​ണ്. അ​തി​രാ​വി​ലെ അ​ച്ഛ​നൊ​പ്പം വീ​ട്ടി​ൽ​നി​ന്ന് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ന്ന ഗാ​യ​ത്രി വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി ചോ​ദി​ക്കു​ന്നു 'അ​ങ്കി​ൾ, എ​ന്റെ അ​ച്ഛ​ന് ഒ​രു വോ​ട്ട് ചെ​യ്യൂ... അ​ഖി​ലേ​ഷ് യാ​ദ​വ് മു​ഖ്യ​മ​ന്ത്രി​യാ​യാ​ൽ നി​ങ്ങ​ളു​ടെ എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും തീ​രും...' അ​യോ​ധ്യ​യി​ലെ വീ​ട്ടു​കാ​ർ ഗാ​യ​ത്രി​യെ​യും അ​ച്ഛ​നെ​യും സ്നേ​ഹ​ത്തോ​ടെ സ്വീ​ക​രി​ക്കു​ന്നു.

രാ​വി​ലെ 6.30ന് ​അ​ച്ഛ​നൊ​പ്പം ഇ​റ​ങ്ങു​ന്ന ഗാ​യ​ത്രി 9.30ന് ​പ്ര​ചാ​ര​ണം നി​ർ​ത്തും. പി​ന്നെ ക​ക്ഷി പൊ​ങ്ങു​ക പ​തി​വു​ള്ള ഓ​ൺ​ലൈ​ൻ ക്ലാ​സി​ലാ​ണ്. അ​ത് ക​ഴി​ഞ്ഞാ​ലു​ട​ൻ വീ​ണ്ടും പാ​ഞ്ഞെ​ത്തും 'എ​ന്റെ അ​ച്ഛ​ന് ഒ​രു വോ​ട്ടു ചെ​യ്യ​ണേ...' എ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി. 'ഈ ​കോ​വി​ഡ് കാ​ല​ത്ത് പ്ര​ചാ​ര​ണ​ത്തി​ന് വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങു​ന്ന​ത് ദു​ഷ്ക​ര​മാ​ണെ​ന്ന​റി​യാം. പ​ക്ഷേ, അ​വ​ളാ​കെ ത്രി​ല്ലി​ലാ​ണ്.. പ​ര​മാ​വ​ധി മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചാ​ണ് അ​വ​ൾ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ന്ന​ത്...' പ​വ​ൻ പാ​ണ്ഡെ​യു​ടെ പ​ത്നി പ​റ​യു​ന്നു.

വി​ദ്യാ​ർ​ഥി നേ​താ​വാ​യി രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങി​യ​താ​ണ് പ​വ​ൻ പാ​ണ്ഡെ. 2012ൽ ​അ​യോ​ധ്യ​യി​ൽ​നി​ന്ന് ജ​യി​ച്ച പ​വ​ൻ പാ​ണ്ഡെ അ​ഖി​ലേ​ഷ് മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​വു​മാ​യി​രു​ന്നു. പ​ക്ഷേ, 2017 അ​യോ​ധ്യ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. എ​തി​ർ സ്ഥാ​നാ​ർ​ഥി യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥാ​യി​രി​ക്കു​മെ​ന്ന് പ്ര​ചാ​ര​ണ​മു​ണ്ടെ​ങ്കി​ലും ഔ​ദ്യോ​ഗി​ക സ്ഥി​രീ​കര​ണം ഇ​നി​യു​മു​ണ്ടാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samajwadi PartyCampaignDaughterAyodhya
News Summary - Vote For Papa: Daughter Campaigns For Samajwadi Party's Ayodhya Candidate
Next Story