
യു.പി തെരഞ്ഞെടുപ്പ്: ആദ്യഘട്ടം 60 ശതമാനം പോളിങ്
text_fieldsലഖ്നോ: യു.പി നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിൽ പോളിങ് 60 ശതമാനം. പടിഞ്ഞാറൻ യു.പിയിലെ 11 ജില്ലകളിൽപെട്ട 58 നിയമസഭ സീറ്റുകളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. വൈകീട്ട് ആറുവരെയായിരുന്നു പോളിങ്.
അഞ്ചു മണി കഴിഞ്ഞും ബൂത്തുകളിൽ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടതെന്നും പോളിങ് ശതമാനം ഇനിയും ഉയരാമെന്നും തെരഞ്ഞെടുപ്പ് അഡീഷനൽ ഓഫിസർ ബി.ഡി. റാം തിവാരി അറിയിച്ചു. യന്ത്രം പണിമുടക്കിയതിനാൽ ചില ബൂത്തുകളിൽ വോട്ടിങ് വൈകി.
കൈരാന മണ്ഡലത്തിലെ ദുണ്ടുഖേഡ ഗ്രാമത്തിൽ പാവപ്പെട്ട വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന സമാജ്വാദി പാർട്ടിയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തിവാരി പറഞ്ഞു.
