Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightUttar Pradeshchevron_rightയു.പി: പ്രതിപക്ഷ...

യു.പി: പ്രതിപക്ഷ വോട്ട്​ ഭിന്നിക്കില്ല -ആർ.എൽ.ഡി

text_fields
bookmark_border
യു.പി: പ്രതിപക്ഷ വോട്ട്​ ഭിന്നിക്കില്ല -ആർ.എൽ.ഡി
cancel

ന്യൂ​ഡ​ൽ​ഹി: യു.​പി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ വോ​ട്ടു​ക​ൾ ഇ​ക്കു​റി ഭി​ന്നി​ക്കി​​​​ല്ലെ​ന്ന്​ രാ​ഷ്ട്രീ​യ ലോ​ക്​​ദ​ൾ നേ​താ​വ്​ ജ​യ​ന്ത്​ ചൗ​ധ​രി. യു.​പി​യി​ൽ സ​ദ്​​ഭ​ര​ണ​വും മി​ക​ച്ച നേ​താ​ക്ക​ളെ​യും വി​ക​സ​ന​വും കാ​ണാ​തി​രു​ന്ന ജ​ന​ത ഇ​ക്കു​റി ബി.​ജെ.​പി​ക്കെ​തി​രെ സ​മാ​ജ്​​വാ​ദി സ​ഖ്യ​ത്തി​ന്​ വോ​ട്ട്​ ചെ​യ്യു​മെ​ന്ന്​ ജ​യ​ന്ത്​ പ​റ​ഞ്ഞു. എ​സ്.​പി-​ആ​ർ.​എ​ൽ.​ഡി സ​ഖ്യ​വു​മാ​യി​ ബി.​​ജെ.​പി ഇ​ക്കു​റി നേ​രി​ട്ടാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്.

വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ ക​ഴി​ഞ്ഞ ത​വ​ണ വോ​ട്ടു​ചെ​യ്​​ത​വ​ർ ഇ​ക്കു​റി ത​ങ്ങ​ളു​ടെ സ​ഖ്യ​ത്തി​ന്​ വോ​ട്ട്​ ചെ​യ്യും. യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​ഞ്ഞ​വ​രാ​ണ്​ ബി.​ജെ.​പി വി​ട്ട്​ എ​സ്.​പി സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. പ​ല കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ്​ യു.​പി ജ​ന​ത​യെ ധ്രു​വീ​ക​രി​ക്കാ​നാ​ണ്​ ബി.​ജെ.​പി ഇ​ക്കാ​ലം ശ്ര​മി​ച്ച​ത്. ക​ലാ​പം ഒ​രി​ക്ക​ലും ഒ​രു ജ​ന​ത​യെ സ​ഹാ​യി​ക്കി​ല്ല. വെ​റു​പ്പ്​ വി​ഷ​മാ​ണെ​ന്ന്​ ഈ ​ജ​ന​ത തി​രി​ച്ച​റി​ഞ്ഞു​ക​ഴി​ഞ്ഞു. അ​വ​ർ അ​തി​ൽ​നി​ന്ന്​ അ​ക​ന്നു​നി​ൽ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​ല​ത്ത്​ പ​തി​വാ​യി ബി.​ജെ.​പി പ്ര​യോ​ഗി​ക്കു​ന്ന ക്ഷേ​ത്ര ത​ർ​ക്ക​ങ്ങ​ളും മു​സ്​​ലിം വി​രു​ദ്ധ​ത​യു​മൊ​ന്നും ഇ​നി ചെ​ല​വാ​കി​ല്ല –ജ​യ​ന്ത്​ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assembly election 2022
News Summary - UP: Opposition vote will not be divided: RLD
Next Story