Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പി: അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്: അഞ്ച് സംസ്ഥാനങ്ങളിലെ ഫലം പത്തിന് അറിയാം

text_fields
bookmark_border
election
cancel

ലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധീകരിക്കുന്ന വാരാണസി ലോക്സഭ മണ്ഡലം ഉൾപ്പെട്ട 54 നിയമസഭ സീറ്റുകളിലെ 613 സ്ഥാനാർഥികളുടെ ജനവിധിയാണ് ഏഴാംഘട്ടത്തിൽ നിർണയിക്കുക. 2.06 കോടി വോട്ടർമാരാണുള്ളത്.

2017ൽ സഖ്യകക്ഷികളായ അപ്നാദൾ (നാല്), എസ്.ബി.എസ്.പി (മൂന്ന്) എന്നിവരോടൊപ്പം ബി.ജെ.പി 29 സീറ്റുകൾ നേടിയപ്പോൾ സമാജ്‍വാദി പാർട്ടിക്ക് 11 സീറ്റും ബഹുജൻ സമാജ് പാർട്ടിക്ക് ആറ് സീറ്റും ലഭിച്ചു. ബി.ജെ.പിയും സമാജ്‌വാദി പാർട്ടിയും രൂപവത്കരിച്ച സഖ്യങ്ങളുടെ പരീക്ഷണം കൂടിയാണ് അവസാന വട്ട പോളിങ്. മാർച്ച് 10നാണ് വോട്ടെണ്ണൽ. നേരത്തെ വോട്ടെടുപ്പ് കഴിഞ്ഞ പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലെയും ഫലം അന്നറിയാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UP: Final phase of polls today
Next Story