Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ ഇപ്പോൾ സ്ത്രീകൾക്ക് രാത്രിയിൽ പോലും ധൈര്യമായി പുറത്തിറങ്ങാം - മോദി

text_fields
bookmark_border
PM Modi
cancel

ന്യൂഡൽഹി: ഇപ്പോഴത്തെ സാഹചര്യത്തിൽ ഉത്തർപ്രദേശിൽ സ്ത്രീകൾക്ക് രാത്രിയിൽ പോലും ധൈര്യമായി ഇറങ്ങി നടക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പിയിലെ സുരക്ഷയെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. "സുരക്ഷയ്ക്ക് ഈ വിശ്വാസം അത്യന്താപേക്ഷിതമാണ്, ഗുണ്ടകൾക്ക് അവർ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ കഴിയുന്ന ഒരു കാലമുണ്ടായിരുന്നു യു.പിയിൽ, എന്നാൽ, ഇന്ന് അവർ കീഴടങ്ങുകയാണെന്നും മോദി പറഞ്ഞു.

യോഗ സുരക്ഷയ്ക്കാണ് മുൻഗണന നൽകിയത്. അതിൽ യാതൊരു വിട്ടുവീഴ്ച്ക്കും അദ്ദേഹം തയ്യാറായില്ല. സ്ത്രീകൾക്ക് നേരത്തെ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമായിരുന്നെന്നും മോദി കൂട്ടിച്ചേർത്തു.

അതേസമയം, തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിയ്‌ക്ക് അനുകൂലമായ തരംഗമാണ് അനുഭവപ്പെടുന്നതെന്നും മോദി പറഞ്ഞു. ഉത്തർപ്രദേശിൽ പാർട്ടിയുടെ നല്ല ഭരണ മാതൃകയെ വോട്ടർമാർ അംഗീകരിക്കുമെന്നും മോദി അവകാശപ്പെട്ടു. 'പാർട്ടി ഭരണവിരുദ്ധതയല്ല, മറിച്ച് ഭരണത്തിനനുകൂലമായ തരംഗമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങൾ ഈ 'ഡബിൾ എഞ്ചിൻ വളർച്ചയെ വിശ്വസിക്കുന്നതായും' അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Today women can step out even after dark in UP says PM Modi
Next Story