Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightUttar Pradeshchevron_rightഏഴാണ്​ താരം: യു.പിയിൽ...

ഏഴാണ്​ താരം: യു.പിയിൽ ഭാ​ഗ്യാ​ന്വേ​ഷി​ക​ൾ ഏ​ഴി​നു പി​ന്നാ​ലെ

text_fields
bookmark_border
ഏഴാണ്​ താരം: യു.പിയിൽ ഭാ​ഗ്യാ​ന്വേ​ഷി​ക​ൾ ഏ​ഴി​നു പി​ന്നാ​ലെ
cancel

ല​ഖ്​​നോ: ഏ​ഴ്​ ഭാ​ഗ്യ​ന​മ്പ​റാ​ണെ​ന്നും ​ഐ​ശ്വ​ര്യം കൊ​ണ്ടു​വ​രു​മെ​ന്നും ക​രു​തു​ന്ന​വ​ർ ഉ​ത്ത​ർ​പ്ര​ദേ​ശ്​ രാ​ഷ്​​​ട്രീ​യ​ത്തി​ലേ​റെ. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ഏ​ഴ്​ ഘ​ട്ട​മാ​ക്കി​യ​താ​ണ്​ ഈ ​ഭാ​ഗ്യ​വി​ശ്വാ​സി​ക​ൾ​ക്ക്​ ആ​ശ്വാ​സ​ത്തി​ന്​ വ​ക ന​ൽ​കു​ന്ന​ത്.

സ​പ്ത​ർ​ഷി​ക​ൾ ഏ​ഴു​പേ​രെ​ന്നും ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​നം സ​പ്ത​സ്വ​ര​ങ്ങ​ളി​ലെ​ന്നും മ​ഴ​വി​ല്ലി​ന്​ നി​റം ഏ​ഴെ​ന്നും തു​ട​ങ്ങി ഏ​ഴി​നെ വി​ശ്വ​സി​ക്കു​ന്ന​വ​ർ​ക്ക്​ പ​ല​തു​ണ്ട്​ കാ​ര്യം. ബി.​ജെ.​പി രാ​ജ്യ​സ​ഭ എം.​പി​യാ​യ സ​ഞ്ജ​യ്​ സേ​ത്ത്​ ട്വീ​റ്റി​ൽ പ​റ​യു​ന്ന​ത്​ ഏ​ഴ്​ ഐ​ശ്വ​ര്യ​മെ​ന്നാ​ണ്. 2017ലെ ​നി​യ​മ​സ​ഭ​യി​ലും തു​ട​ർ​ന്നു​വ​ന്ന ലോ​ക്​​സ​ഭ​യി​ലും യു.​പി​യി​ൽ വി​ജ​യി​ക്കാ​നാ​യ ബി.​ജെ.​പി​ക്ക്​ ഏ​ഴി​ന്‍റെ ഭാ​ഗ്യം ഹാ​ട്രി​ക്​ സ​മ്മാ​നി​ക്കു​മെ​ന്ന്​ വി​ശ്വ​സി​ക്കു​ന്ന​വ​രും ഉ​ണ്ട്. അ​ന്നൊ​ക്കെ ഏ​ഴ്​ ഘ​ട്ട​ങ്ങ​ളി​ലാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്. സ​മാ​ന പ​ക്ഷ​ക്കാ​ര​നാ​ണ്​ യു.​പി​യി​ലെ ബി.​ജെ.​പി വ​ക്​​താ​വ്​ മ​നീ​ഷ്​ ശു​ക്ല​യും.

യു.​പി​ക്കാ​രു​ടെ മ​ന​സ്സി​ൽ സ​പ്ത​നി​റ സ്വ​പ്ന​ങ്ങ​ൾ വി​ത​ച്ച ബി.​ജെ.​പി അ​തെ​ല്ലാം ത​ച്ചു​ട​ച്ചെ​ന്നും ഇ​വ​രെ ഏ​ഴാം​ക​ട​ലി​ൽ എ​റി​യാ​ൻ ജ​നം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നു​മാ​ണ്​ കോ​ൺ​ഗ്ര​സ്​ വ​ക്​​താ​വ്​ അ​ശോ​ക്​​സി​ങ്ങി​ന്‍റെ പ​ക്ഷം. കോ​ൺ​ഗ്ര​സ്​ ഏ​ഴാം​ക​ട​ൽ നീ​ന്തി​ക്ക​യ​റു​മെ​ന്നാ​ണ്​ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. ആ​ഴ്ച​യി​ൽ ഏ​ഴു​ദി​വ​സ​വും നു​ണ പ​റ​യു​ന്ന​വ​രാ​ണ്​ ബി.​ജെ.​പി നേ​താ​ക്ക​​ൾ. ഏ​ഴ്​ കു​തി​ര​ക​ളെ പൂ​ട്ടി​യ സൂ​ര്യ​ഭ​ഗ​വാ​ന്‍റെ തേ​രി​ൽ​നി​ന്ന്​ അ​വ​ർ​ക്കൊ​രു ഗു​ണ​പ​ര​മാ​യൊ​രു ഊ​ർ​ജ​വും ഇ​തു​വ​രെ പ്ര​സ​രി​പ്പി​ക്കാ​നാ​യി​ല്ല. സ​പ്ത​ർ​ഷി​മാ​ർ ഇ​ക്കു​റി കോ​ൺ​ഗ്ര​സി​നെ അ​നു​ഗ്ര​ഹി​ക്കു​മെ​ന്നും വ​ക്​​താ​വ്​ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ 403 അം​ഗ നി​യ​മ​സ​ഭ​യി​ൽ ഏ​ഴു​പേ​രെ​ സ​ഭ​യി​ലെ​ത്തി​ക്കാ​നാ​യ​ത്​ ഭാ​ഗ്യം​കൊ​ണ്ടു​​കൂ​ടി​യാ​കു​മോ. അ​ന്ന​ത്തെ ഏ​ഴി​ലെ നാ​ലു​പേ​രും പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ സ​സ്​​പെ​ൻ​ഷ​നി​ലാ​ണെ​ന്ന​തും കൗ​തു​കം. ഏ​ഴി​ന്‍റെ ഭാ​ഗ്യം സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​ക്കൊ​പ്പ​മെ​ന്നാ​ണ്​ പാ​ർ​ട്ടി വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ സു​രേ​ന്ദ്ര ശ്രീ​വാ​സ്ത​വ​യു​ടെ പ​ക്ഷം. എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​ഴ്​ പാ​ർ​ട്ടി​ക​ൾ ചേ​ർ​ന്ന മു​ന്ന​ണി ഏ​ഴാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ്​ ദി​ന​മാ​യ മാ​ർ​ച്ച്​ ഏ​ഴി​നു​ത​ന്നെ വി​ജ​യ​പീ​ഠ​ത്തി​ലേ​റു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP ElectionsAssembly Election 2022
News Summary - Seven number more important in UP elections
Next Story