വോട്ടിങ് മെഷീനുകൾ തകരാറിലായെന്ന പരാതിയുമായി സമാജ് വാദി പാർട്ടി
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ നാലാംഘട്ട പോളിങ് പുരോഗമിക്കുന്നതിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തകരാറിലായെന്ന പരാതിയുമായി സമാജ് വാദി പാർട്ടി രംഗത്ത്. ലഖനോവിലെയും റായ്ബറേലിയിലെയും ഒന്നിലധികം പോളിങ് ബൂത്തുകളിൽ വോട്ടിങ് മെഷീനുകൾ തകരാറിലായെന്ന് സമാജ്വാദി പാർട്ടി ട്വീറ്റ് ചെയ്തു.
പ്രശ്ന പരിഹാരത്തിന് തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീകരിക്കണമെന്നും തടസങ്ങളില്ലാതെ വോട്ടെടുപ്പ് ഉറപ്പാക്കണമെന്നും എസ്.പി ആവശ്യപ്പെട്ടു.
നാലാംഘട്ടത്തിൽ ഒമ്പതു ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 624 സ്ഥാനാർഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. 2017ലെ തെരഞ്ഞെടുപ്പിൽ 51ലും ജയിച്ചത് ബി.ജെ.പിയാണ്.
ഉത്തർപ്രദേശിൽ ബി.ജെ.പിയും സമാജ് വാദി പാർട്ടിയും തമ്മിലാണ് വാശിയേറിയ മത്സരം നടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന്റെ അഞ്ച്, ആറ്, ഏഴ് ഘട്ടങ്ങൾ ഫെബ്രുവരി 27, മാർച്ച് 3, മാർച്ച് 7 തീയതികളിൽ നടക്കും. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.

