403 സീറ്റിലും മത്സരം വലിയ നേട്ടമെന്ന് പ്രിയങ്ക ഗാന്ധി
text_fieldsനോയിഡ: മൂന്നു പതിറ്റാണ്ടിനു ശേഷം ഉത്തർപ്രദേശിലെ 403 നിയോജക മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തി മത്സരിക്കാൻ കഴിയുന്നത് വലിയ നേട്ടമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഫെബ്രുവരി 10 നു തെരഞ്ഞെടുപ്പ് നടക്കുന്ന നോയിഡയിൽ പാർട്ടി സ്ഥാനാർഥി പങ്കുരി പഥക്കിന് പിന്തുണയുമായി എത്തിയ അവർ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
യോഗി സർക്കാറിനെതിരെ പോരാടുന്നതിന്റെ ഭാഗമായി എഫ്.ഐ.ആറോ കേസുകളോ ജയിൽ ശിക്ഷയോ നേരിടാൻ മാനസികമായി തയാറാണ്. യു.പിയിൽ മികച്ച പോരാട്ടം നടത്തും. 2017ലെ യു.പി തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായി (എസ്.പി) സഖ്യത്തിലാണ് മത്സരിച്ചത്.
അന്ന് കോൺഗ്രസ്-എസ്.പി സഖ്യത്തിന് 60 ൽ താഴെ സീറ്റുകളേ നേടാനായുള്ളൂ. ജാതി-വർഗീയതയിലൂന്നിയാണ് രാഷ്ട്രീയ എതിരാളികളുടെ പ്രവർത്തനമെന്നും പ്രിയങ്ക പറഞ്ഞു.

