Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Aditi Singh
cancel

യു.പിയിൽ മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി; അദിതി സിങ് റായ്ബറേലിയിൽ

text_fields
bookmark_border

ലഖ്നോ: ഉത്തർപ്രദേശിൽ മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബി.ജെ.പി. 85 ​സ്ഥാനാർഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. ഇതിൽ 15 പേർ സ്ത്രീകളാണ്.

മുൻ കോൺഗ്രസ് എം.എൽ.എ അദിതി സിങ് റായ്ബറേലിയിൽനിന്ന് മത്സരിക്കും. രണ്ടു​മാസം മുമ്പായിരുന്നു കോൺഗ്രസ് വിട്ട് അദിതി സിങ്ങിന്റെ ബി.ജെ.പി പ്രവേശനം. വ്യാഴാഴ്ച അവർ സോണിയ ഗാന്ധിക്ക് എം.എൽ.എ സ്ഥാനവും കോൺഗ്രസ് അംഗത്വം രാജിവെച്ചുള്ള കത്ത് കൈമാറിയിരുന്നു. ഇതുസംബന്ധിച്ച കത്ത് യു.പി നിയമസഭ സ്പീക്കർക്കും കൈമാറിയിരുന്നു.

മുൻ ഐ.പി.എസ് ഒാഫിസർ അസിം അരുൺ കനൗജിൽ നിന്ന് മത്സരിക്കും. മുൻ സമാജ്‍വാദി പാർട്ടി എം.എൽ.എ നിതിൻ അഗർവാൾ ഹർദോയിലും റിയ ശക്യ ബിദുനയിലും മത്സരിക്കും. മുൻ ബി.എസ്.പി നേതാവ് രാംവീർ ഉപാധ്യായ് സദാബാദിലും അർച്ചന പാണ്ഡെ ചിബ്രാമാവിലും സതീഷ് മഹാന മഹാരാജ്പൂരിലും ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP releases third list of candidates for UP polls
Next Story