Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightUttar Pradeshchevron_rightമ​ത്സ​രി​ക്കാ​ൻ...

മ​ത്സ​രി​ക്കാ​ൻ ഭ​യ​മെ​ന്ന ബി.​ജെ.​പി ആ​രോ​പ​ണ​ത്തി​ന്​ മത്സരിച്ച്​ മറുപടി നൽകാൻ അഖിലേഷ്

text_fields
bookmark_border
akhilesh yadv and yogi adithyanth
cancel

ല​ഖ്​​നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഇ​ത്ത​വ​ണ ബി.​ജെ.​പി ത​ന്ത്ര​ങ്ങ​ൾ​ക്കെ​ല്ലാം മ​റു​ത​ന്ത്രം പ​ണി​ത്​ നേ​ർ​ക്കു​നേ​ർ നി​ൽ​ക്കു​ന്ന സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ്​​ യാ​ദ​വ്​ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ന്നു.

മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്​ മ​ത്സ​രി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ, അ​ഖി​ലേ​ഷി​ന്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ഭ​യ​മാ​ണെ​ന്ന ബി.​ജെ.​പി പ​രി​ഹാ​സ​ത്തി​നു​ള്ള മ​റു​പ​ടി കൂ​ടി​യാ​ണ്​ എ​സ്.​പി അ​ധ്യ​ക്ഷ​ന്‍റെ പോ​രി​നി​റ​ങ്ങാ​നു​ള്ള നീ​ക്ക​മെ​ന്ന്​ രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ൾ സൂ​ച​ന ന​ൽ​കു​ന്നു. ഇ​രു​വ​രും മു​ഖ്യ​മ​ന്ത്രി​മാ​രാ​യി​ട്ടു​ണ്ടെ​ങ്കി​ലും നി​യ​മ​സ​ഭാം​ഗ​ത്വം നേ​ടി​യ​ത്​ നേ​രി​ട്ടു​ള്ള വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യ​ല്ലാ​തെ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന എം.​എ​ൽ.​സി (ഉ​പ​രി​സ​ഭാം​ഗം) ആ​യി​ട്ടാ​യി​രു​ന്നു. ഇ​രു​വ​രും പാ​ർ​ല​മെ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചി​ട്ടു​മു​ണ്ട്.

എ​വി​ടെ​നി​ന്നാ​ണ്​ അ​ഖി​ലേ​ഷ്​ നി​യ​മ​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ക്കു​ക എ​ന്ന്​ പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും അ​ദ്ദേ​ഹം പാ​ർ​ല​മെ​ന്‍റം​ഗ​മാ​യ അ​അ്​​സം​ഗ​ഢി​ലെ ഏ​തെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​യി​രി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. ഇ​റ്റാ​വ​യും പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഗോ​ര​ഖ്​​​പു​ർ അ​ർ​ബ​ൻ സീ​റ്റി​ൽ​നി​ന്നാ​ണ്​ യോ​ഗി ജ​ന​വി​ധി തേ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spakhilesh yadavBJPAssembly Election 2022
News Summary - Akhilesh responds to BJP allegations that he is afraid to contest
Next Story