Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightUttar Pradeshchevron_rightജനാധിപത്യത്തിന്റെ...

ജനാധിപത്യത്തിന്റെ ശിപായിമാർ വിജയപത്രവുമായാണ് മടങ്ങുക; അവസാന നിമിഷവും ആത്മവിശ്വാസത്തോടെ അഖിലേഷിന്റെ ട്വീറ്റ്

text_fields
bookmark_border
Akhilesh Yadav
cancel
camera_alt

അഖിലേഷ് യാദവ്

നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുന്നതിനിടെ ആത്മവിശ്വാസത്തോടെ സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ട്വീറ്റ്. വോട്ടു യന്ത്രങ്ങളിൽ ബി.ജെ.പി കൃത്രിമത്വം കാണിക്കുമെന്ന ഭീതിയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ദിവങ്ങൾ കാവലിരുന്ന പ്രവർത്തകർക്ക് അദ്ദേഹം നന്ദി പറഞ്ഞു.

'വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ രാവും പകലും ജാഗ്രതയോടെയും ബോധപൂർവ്വം സജീവമായി നിന്നതിന് എസ്പി-ഗത്ബന്ധന്റെ ഓരോ പ്രവർത്തകനും, അനുഭാവികൾക്കും, നേതാക്കൾക്കും, ഭാരവാഹികൾക്കും, അഭ്യുദയകാംക്ഷികൾക്കും ഹൃദയം നിറഞ്ഞ നന്ദി!' -അഖിലേഷ് ട്വീറ്റ് ചെയ്തു.

ജനാധിപത്യത്തിന്റെ ശിപായിമാരെന്നാണ് അദ്ദേഹം എസ്.പി പ്രവർത്തകരെയും പിന്തുണക്കുന്നവരെയും വിശേഷിപ്പിച്ചത്. ജനാധിപത്യത്തിന്റെ ശിപായിമാർ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് വിജയ​പത്രവുമായാണ് മടങ്ങുകയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

എക്സിറ്റ് പോളുകളിലേറെയും ബി.ജെ.പിക്ക് ഭരണത്തുടർച്ച പ്രവചിച്ചിരുന്നു. ആദ്യഘട്ട ഫലങ്ങളിൽ ബി.ജെ.പി വലിയ മാർജിനിൽ മുന്നിട്ട് നിൽക്കുകയും ചെയ്തിരുന്നു. എന്നാൽ, ട്രെൻഡിൽ ചെറിയ മാറ്റം പ്രകടമാകുകയും ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണത്തിൽ എസ്.പിയും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം ​കുറഞ്ഞുവരികയും ചെയ്യുന്നതിനിടെയാണ് അഖിലേഷിന്റെ ട്വീറ്റ്. ഇരു പാർട്ടിളും തമ്മിൽ 30-35 സീറ്റുകളുടെ വ്യതാസമാണ് ആദ്യഘട്ടത്തിലുള്ളത്.


Show Full Article
TAGS:Assembly Election 2022 uttarpradesh akhilesh yadav 
News Summary - akhilesh expresses confidence
Next Story