Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ ഏഴ് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് ഉവൈസിയുടെ എ.ഐ.എം.ഐ.എം

text_fields
bookmark_border
Asaduddin Owaisi
cancel

ലക്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുൽ മുസ് ലിമിൻ (എ.ഐ.എം.ഐ.എം) സ്ഥാനാർഥികളുടെ മൂന്നാമത്തെ പട്ടിക പ്രഖ്യാപിച്ചു. എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പിയാണ് പട്ടിക പുറത്തുവിട്ടത്.

ഏഴു സ്ഥാനാർഥികളുടെ പേരുകളാണ് മൂന്നാമത്തെ പട്ടികയിലുള്ളത്. ഇതുവരെ 25 സ്ഥാനാർഥികളെ പ്രഖ്യാപിച്ച എ.ഐ.എം.ഐ.എം യു.പിയിൽ 80 സീറ്റുകളിൽ മത്സരിക്കും.

വിനോദ് യാദവ് -ഹസ്തിനപൂർ, ഇംറാൻ അൻസാരി - മീററ്റ് സിറ്റി, ഷാക്കിർ അലി - ബറൗലി, ദിൽഷാദ് അഹമ്മദ് - സിക്കന്ദർബാദ്, വികാസ് ശ്രീവാസ്തവ - റാം നഗർ, റിസ് വാന - നാകൂർ, ഹാഫിസ് വാരിസ് -കുൻദർക്കി എന്നിവരാണ് മൂന്നാം പട്ടികയിലെ സ്ഥാനാർഥികൾ.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന യു.പി തെരഞ്ഞെടുപ്പ് ഫെബ്രുവരി 10നാണ് ആരംഭിക്കുന്നത്. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AIMIM announces third list of seven candidates in UP Assembly polls
Next Story