Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
navjot singh sidhu
cancel
Homechevron_rightElectionschevron_rightAssembly Electionschevron_rightPunjabchevron_rightപഞ്ചാബ്​...

പഞ്ചാബ്​ തെരഞ്ഞെടുപ്പ്​: സിദ്ദു നാമനിർദേശ പത്രിക സമർപ്പിച്ചു

text_fields
bookmark_border

അമൃത്​സർ: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനും അമൃത്സർ ഈസ്റ്റിൽനിന്നുള്ള പാർട്ടി സ്ഥാനാർത്ഥിയുമായ നവജ്യോത് സിംഗ് സിദ്ദു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മണ്ഡലത്തിലെ സിറ്റിങ് എം.എൽ.എയാണ് സിദ്ദു.

ശിരോമണി അകാലിദളിന്‍റെ മുൻ പഞ്ചാബ് മന്ത്രി ബിക്രം സിംഗ് മജിതിയാണ്​ സിദ്ദുവിന്‍റെ എതിരാളി.

സിദ്ദുവിനെ കൂടാതെ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയും ശനിയാഴ്​ച പത്രിക സമർപ്പിച്ചു. ചാംകൗർ സാഹിബിൽനിന്നാണ് ഇദ്ദേഹം​ ജനവിധി തേടുന്നത്​.

ഫെബ്രുവരി 20നാണ്​ പഞ്ചാബിൽ തെരഞ്ഞെടുപ്പ്. 117 മണ്ഡലങ്ങളിലേക്കാണ് മത്സരം. മാർച്ച് 10ന് വോട്ടെണ്ണൽ നടക്കും.

കോൺഗ്രസ്​ വീണ്ടും അധികാരത്തിൽ വന്നാൽ ചന്നിയെ കൂടാതെ സിദ്ദുവും മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ട്​. മുഖ്യമന്ത്രിയെ പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ്​ കഴിഞ്ഞദിവസം സിദ്ദു പറഞ്ഞത്​.

ഓരോ നേതാവിന്‍റെയും ഗുണഗണങ്ങൾ വിശകലനം ചെയ്ത് കോൺഗ്രസ് തീരുമാനം എടുക്കുമെന്നും തനിക്ക് പാർട്ടിയിൽ പൂർണ വിശ്വാസമുണ്ടെന്നും പാർട്ടി ഹൈക്കമാൻഡ് എന്ത് തീരുമാനിച്ചാലും അത്​ അംഗീകരിക്കുമെന്നും സിദ്ദു അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Navjot Sidhupunjab assembly election 2022
News Summary - Punjab polls: Sidhu files nomination
Next Story